ട്രൈബൽ പ്ലസ് പദ്ധതിക്ക് 35 കോടിയുടെ ഭരണാനുമതി
text_fieldsകോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായി ട്രൈബൽ പ്ലസ് പദ്ധതിക്ക് 35 കോടിയുടെ ഭരണാനുമതി. ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായി 100 ദിവസത്തെ തൊഴിലിന് പുറമെ പട്ടികവർഗ വിഭാഗത്തിന് അധികം 100 ദിവസത്തെ തൊഴിൽ കൂടി നൽകുന്നതിനാണ് ട്രൈബർൽ പ്ലസ് പദ്ധതി തുടങ്ങിയത്. 2022-23 വർഷത്തിലേക്ക് 35 കോടി പ്രത്യേക ശീർഷകത്തിലാണ് അനുവദിച്ചാണ് ഉത്തരവ്.
ഇതിലൂടെ കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തി പട്ടികവർഗ വിഗക്കാരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ പട്ടികവർഗക്കാർക്ക് തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ പേർക്ക് തൊഴിലും കൂലിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.