പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികൾ കേന്ദ്രീകരിച്ച് 35 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: പെരുമ്പാവൂരിലെ ൈപ്ലവുഡ് കമ്പനികൾ കേന്ദ്രീകരിച്ച് 35 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. പെരുമ്പാവൂരിൽ താമസിക്കുന്ന എ.ആർ. ഗോപകുമാർ (49), കെ.ഇ. റഷീദ് (37) എന്നിവരെയാണ് ജി.എസ്.ടി ഇൻറലിജൻസ് ഓഫിസർ ആർ. വൈശാഖിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇവരെ സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാൻഡ് ചെയ്തു.
വ്യാജ ഇൻവോയ്സുകൾ നൽകി അനർഹമായ ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്. കഴിഞ്ഞമാസം 24ന് പെരുമ്പാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ ജി.എസ്.ടി ഇൻറലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഒരേസമയത്ത് പരിശോധന നടത്തിയിരുന്നു. വ്യാജ കമ്പനികളുടെ പേരിൽ നിർമിച്ച ഇൻവോയ്സുകളും ഇ-വേ ബില്ലുകളും പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ 200 കോടി രൂപ മൂല്യം വരുന്ന ഇൻവോയ്സുകൾ വിവിധ ജി.എസ്.ടി രജിസ്ട്രേഷനുകൾക്ക് നൽകിയതായി വ്യക്തമായി. ഇതിലൂടെ 35 കോടിയുടെ വ്യാജ ഇൻപുട് ടാക്സ് ക്രെഡിറ്റാണ് മുതലാക്കിയത്.
പരസ്പര ധാരണയോടെ പ്രവർത്തിച്ചിരുന്ന രണ്ടു പ്രതികളും 14 ജി.എസ്.ടി രജിസ്ട്രേഷനുകളാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഇതിലേറെയും പാവപ്പെട്ട തൊഴിലാളികളുടെയും മറ്റും പേരുകളിലുമാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടിയ ൈപ്ലവുഡ് നിർമാതാക്കളിൽനിന്ന് നികുതി തിരിച്ചുപിടിക്കാൻ വകുപ്പ് നടപടികൾ തുടങ്ങി.
പാൻകാർഡും ആധാർ കാർഡും സ്വന്തമാക്കി ജി.എസ്.ടി രജിസ്ട്രേഷനുകൾ സ്വന്തമാക്കുന്നവരെ കരുതിയിരിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സീനിയർ ഇൻറലിജൻസ് ഓഫിസർമാരായ ജി. ബാലഗോപാൽ, കെ. ഹരീന്ദ്രൻ, ഇൻറലിജൻസ് ഓഫിസർമാരായ ജിജോ ഫ്രാൻസിസ്, വി.എസ്. വൈശാഖൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.