തിരുവനന്തപുരം വിമാനത്താവളത്തിൽ 3.5 കോടിയുടെ സ്വർണം പിടിച്ചു
text_fieldsതിരുവനന്തപുരം: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3.5 കോടിയുടെ സ്വർണമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ ശ്രീലങ്കയിൽനിന്ന് തിരുവനന്തപുരത്തെത്തിയ 14 യാത്രക്കാരിൽനിന്നാണ് ആറ് കിലോയോളം സ്വർണം പിടികൂടിയത്. പിടികൂടിയവരിൽ 13 ശ്രീലങ്കക്കാരും ഒരു തമിഴ്നാട് സ്വദേശിയുമാണുള്ളത്. ശ്രീലങ്കൻ സ്വദേശികളിൽ 10 പേർ വനിതകളാണ്. തമിഴ്നാട് സ്വദേശിയിൽനിന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിൽനിന്നാണ് പിടിച്ചെടുത്തത്.
മറ്റ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അടിവസ്ത്രത്തിലും വസ്ത്രത്തിലും ഷൂവിനുള്ളിലും ബാഗിനുള്ളിലും കുഴമ്പ് രൂപത്തിലും പൗഡർ രൂപത്തിലുമാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിന് (ഡി.ആർ.എ) ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
ഇവരിൽനിന്ന് പിടിച്ചെടുത്ത സ്വർണം വേർതിരിച്ചെടുക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസവും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 1.20 കോടിയോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.