130 കോടി വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടി; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
text_fieldsകൊച്ചി: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത രുചി ആക്ടിവ് ഏക്കർസ് ഫ്ലാറ്റിൽ താമസിക്കുന്ന യാസിർ ഇക്ബാലിനെയാണ് (51) പ്രത്യേക അന്വേഷണസംഘം സാഹസികമായി പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു.
വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന്, നടി വായ്പ ലഭിക്കുന്നതിന് തട്ടിപ്പ് സംഘത്തിന് 37 ലക്ഷം കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽെവച്ചാണ് പണം കൈമാറിയത്.
പണം നൽകിയിട്ടും വായ്പ ലഭ്യമാകാത്തതിനെത്തുടർന്നാണ് നടി പൊലീസിനെ സമീപിച്ചത്. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ച പ്രത്യേക അന്വേഷണസംഘം കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കൊൽക്കത്തയിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലെ അതിസുരക്ഷയുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.