Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എം.വി കൈരളി ഓര്‍മകളിലൂടെ...
cancel

ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യാ​ക്കി കേ​ര​ള ഷി​പ്പിങ്​ കോ​ർപ​റേ​ഷ​​​​​​െൻറ ആ​ദ്യ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ച​ര​ക്കു ക​പ്പ​ൽ എം.വി കൈ​ര​ളി ച​ര​ക്കു​മാ​യു​ള്ള യാ​ത്രാ​മ​ധ്യേ കാ​ണാ​താ​യി​ട്ട് ഇൗ ജൂ​ലൈ നാലിന് 38 ​വ​ർ​ഷം തി​ക​യു​ക​യാ​ണ്. 1979 ജൂ​ലൈ മൂന്നിനാ​ണ് കൈ​ര​ളി​യി​ൽനി​ന്ന് അ​വ​സാ​ന സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. അ​തോ​ടെ, ക്യാ​പ്റ്റ​നും ചീ​ഫ് എ​ൻജി​നീ​യ​റും കു​ഞ്ഞും ഭാ​ര്യ​യും ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന 51 പേ​ർ ഓ​ർ​മ​യാ​യി. ഇ​രു​മ്പ​യി​ര്​ ക​യ​റ്റി ഗോ​വ​യി​ൽനി​ന്ന് പോ​കു​ന്ന വ​ഴി​യാ​ണ് കൈ​ര​ളി അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ണാ​താ​യ​ത്. ഇ​ത് ക​പ്പ​ലി​​​​​െൻറ ച​ര​ക്കു​മാ​യു​ള്ള മൂ​ന്നാ​മ​ത്തെ യാ​ത്ര​യാ​യി​രു​ന്നു. 1979 ജൂ​ൺ 30നാ​ണ് ഗോ​വ​യി​ലെ മ​ർ​ഗോ​വ തു​റ​മു​ഖ​ത്തുനി​ന്ന് കൈ​ര​ളി യാ​ത്ര​യാ​യ​ത്. കൈ​ര​ളി​യു​ടെ ക്യാ​പ്റ്റ​ൻ മ​റി​യാ​ദാ​സ്​ ജോ​സ​ഫി​നും അ​തി​ലെ മ​റ്റു മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്​​ഥ​ന്മാ​ർ​ക്കും ആ​തി​ഥ്യം ന​ൽ​കാ​നും തു​ട​ർ​ന്ന് കൈ​ര​ളി സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​തി​​​​​െൻറ ഓ​ർ​മ​ക​ളാ​ണ് ഇ​വി​ടെ കുറിക്കുന്നത്​. 

1979 ജ​നു​വ​രി​യി​ലാ​ണ് കൊ​ച്ചി തു​റ​മു​ഖ​ത്തു​നി​ന്ന് ഗോ​വ അ​തി​ർ​ത്തി​ക്ക​ടു​ത്ത് മ​ഹാ​രാ​ഷ്​​്ട്രയി​ലെ റെ​ഡി തു​റ​മു​ഖ​ത്ത് കൈ​ര​ളി എ​ത്തു​ന്ന​ത്. അ​വി​ടെനി​ന്ന് ഇ​രു​മ്പ​യി​ര്​ ക​യ​റ്റി റു​​േമ​നി​യ​യി​ലേ​ക്ക്  പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. ച​ര​ക്കു​മാ​യി കൈ​ര​ളി​യു​ടെ ഉ​ദ്ഘാ​ട​ന യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. റെ​ഡി ഗ്രാ​മ​ത്തി​ലെ പ്ര​ധാ​ന ഇ​രു​മ്പ​യിര്​ ക​മ്പ​നി​ക​ളാ​യ ന്യൂ ​ഇ​ന്ത്യ മൈ​നിങ്​ കോ​ർപ​റേ​ഷ​ൻ, ഡ​ക്കാ​ൻ മി​ന​റ​ൽ​സ്, ഗോ​ഗ്ടൈ മി​ന​റ​ൽ​സ്​ എ​ന്നി​വ​യു​ടെ ഖ​നി​ക​ളി​ൽനി​ന്ന് കു​ഴി​ച്ചെ​ടു​ക്കു​ന്ന ഇ​രു​മ്പ​യി​ര്​ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റിയ​യ​ക്കു​ന്ന ഒ​രു ചെ​റി​യ തു​റ​മു​ഖ​മാ​ണ് റെ​ഡി​യി​ലേ​ത്.  1991ന് ​മു​മ്പ് ഇ​രു​മ്പ​യി​ര്​ ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ കീ​ഴിലെ മി​ന​റ​ൽ ആ​ൻഡ്​ മെ​റ്റ​ൽ​സ്​ കോ​ർ​പ​റേ​ഷ​ൻ വ​ഴി​യാ​യി​രു​ന്നു. ഉ​ദാ​ര​വ​തീക​ര​ണ ന​യം ന​ട​പ്പാക്കി​യശേ​ഷം സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ നേ​രി​ട്ടാ​ണ് ഇ​രു​മ്പ​യി​ര്​ ക​യ​റ്റിയയ​ക്കു​ന്ന​ത്.
ഇ​രു​മ്പ​യി​ര്​ ജെ​ട്ടി​യി​ൽനി​ന്ന് ട്ര​ക്കു​ക​ളി​ലൂ​ടെ ബാ​ർ​ജു​ക​ളി​ൽ നി​റ​ച്ച് അ​വ ക​പ്പ​ലി​ന​ടു​ത്തു പോ​യി തൊ​ഴി​ലാ​ളി​ക​ൾ ക്ര​യി​ൻ വ​ഴി​ ക​പ്പ​ലി​ൽ നി​റ​ക്കു​ന്ന ലോ​ഡിങ്​ രീ​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ബാ​ർ​ജു​ക​ളി​ൽ ജോ​ലി​ചെ​യ്യാ​നാ​യി നൂ​റുക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ കൊ​ങ്ക​ൺ ഭാ​ഗ​ത്തുനി​ന്ന് ഇ​വി​ടെ എ​ത്തും.

ഈ ​കാ​ല​ത്ത് ഇൗ ലേഖകൻ (1975–85) റെ​ഡി തു​റ​മു​ഖ​ത്ത് അ​ക്കൗ​ണ്ട്സ്​ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ക​യാ​യി​രു​ന്നു. 1979 ജ​നു​വ​രി 15നാ​ണ് കൈ​ര​ളി റെ​ഡി​യി​ലെ​ത്തു​ന്ന​ത്. ഈ ​വി​വ​രം നേ​ര​ത്തേത​ന്നെ ഞാ​ൻ എം.​എം.ടി.സിയി​ൽനി​ന്ന് അ​റി​ഞ്ഞി​രു​ന്നു. ക​പ്പ​ലി​ൽ കേ​ര​ള​ത്തി​ലെ ഷി​പ്പിങ്​ വ​കു​പ്പ്​ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പ്പി​ള്ള​യും ഉ​ണ്ടാ​കു​മെ​ന്ന് അ​റി​ഞ്ഞു. ഇ​തോ​ടെ, റെ​ഡി തു​റ​മു​ഖ​ത്തു​ള്ള ഞ​ങ്ങ​ൾ ഏ​താ​നും മ​ല​യാ​ളി​ക​ൾ മ​ന്ത്രി​ക്ക് ഒ​രു ചെ​റി​യ സ്വീ​ക​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഉ​ദ്ദേ​ശി​ച്ച​പോ​ലെ ജ​നു​വ​രി 15 ന് ​രാ​വി​ലെ ഒമ്പ​േതാടെ കൈ​ര​ളി റെ​ഡി തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ക​പ്പ​ലി​ൽനി​ന്ന് ‘മ​യൂ​രി’ എ​ന്ന ബോ​ട്ട് വ​ഴി​യാ​ണ് മ​ന്ത്രി​യെ ജെ​ട്ടി​യി​ലെ​ത്തി​ച്ച​ത്. മ​ന്ത്രി​ക്ക് ഒ​പ്പം ഭാ​ര്യ​യും മ​ക​ൻ ഗ​ണേ​ഷ്കു​മാ​റു​മു​ണ്ട്. അ​വ​രെ തു​റ​മു​ഖ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. മ​ല​യാ​ളി സം​ഘം മ​ന്ത്രി​യെ ഹാ​ര​മ​ണി​യി​ച്ചു. ചെ​റി​യ ചാ​യ സ​ൽ​ക്കാ​ര​ത്തി​ന് ഒ​രു​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി​യെ അ​റി​യി​ച്ചെ​ങ്കി​ലും അ​തൊ​ന്നും വേ​ണ്ട പി​ന്നീ​ടാ​കാം എ​ന്നു പ​റ​ഞ്ഞ് അദ്ദേഹം യാത്ര തിരിച്ചു. അ​പ്പോ​ഴേ​ക്കും മ​ഹാ​രാ​ഷ്​ട്ര സ​ർ​ക്കാ​റി​​​​​െൻറ കാ​ർ എ​ത്തി അ​വ​രെ പ​നാ​ജി എ​യ​ർ പോ​ർ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ഇ​രു​മ്പ​യി​ര്​ ക​യ​റ്റാ​നാ​യി കൈ​ര​ളി ഒ​രാ​ഴ്ച​യോ​ളം റെ​ഡി തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു. ക​പ്പ​ലി​​​​​െൻറ ക്യാ​പ്റ്റ​ന​ട​ക്കം പ​ല​രും മ​ല​യാ​ളി​ക​ളാ​ണെ​ന്ന​റി​ഞ്ഞ ഞ​ങ്ങ​ൾ അ​വ​രെ മ​ല​യാ​ളി​ക​ളാ​യ കാ​ർ​ഗോ സൂ​പ്പ​ർ​വൈ​സ​ർമാ​ർ വ​ഴി തു​റ​മു​ഖ​ത്തേ​ക്ക് ക്ഷ​ണി​ച്ചു. ക്ഷ​ണം സ്വീ​ക​രി​ച്ച് ക്യാ​പ്റ്റ​ൻ മ​റി​യാദാ​സ്​ ജോ​സ​ഫ​​്​ അട​ക്കം ആ​റു​പേ​ർ തു​റ​മു​ഖ​ത്ത് എ​ത്തി. ക​ട​ലോ​ര​ത്ത് ഞ​ങ്ങ​ളു​ടെ താ​മ​സസ്​​ഥ​ല​ത്തി​നു മു​ന്നി​ലാ​യി ത​ന്നെ അ​വ​ർ​ക്ക് ഗോ​വ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഹൃ​ദ്യ​മാ​യ വി​രു​ന്നുന​ൽ​കി. ക്യാ​പ്റ്റ​ൻ എ​ഴു​തി​യ കൈ​ര​ളി  എ​ന്ന ക​വി​ത ആ​ വി​രു​ന്നി​ൽവെ​ച്ച് അ​ദ്ദേ​ഹം വാ​യി​ച്ചു. അ​തി​ലെ വ​രി​ക​ൾ ഇ​പ്പോ​ൾ ഓ​ർ​മയി​ല്ലെ​ങ്കി​ലും മ​ല​യാ​ള നാ​ടി​നെ​യും മ​ല​യാ​ളി​ക​ളെ​യും  ആ​ത്മാ​ർ​ഥ​മാ​യി സ്​​നേ​ഹി​ക്കു​ന്ന ഒ​രു മ​ന​സ്സി​​​​​െൻറ പ്ര​തി​ഫ​ല​നം ആ ​വ​രി​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ ഞ​ങ്ങ​ളെ കൈ​ര​ളി സ​ന്ദ​ർ​ശി​ക്കാ​നാ​യി ക്ഷ​ണി​ച്ചു. അ​ടു​ത്ത ദി​വ​സംതന്നെ ഞ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. 1967ൽ ​നി​ർമിച്ച  ക​പ്പ​ലാ​യി​രു​ന്നു അ​ത്. റെ​ഡി​യി​ൽനി​ന്ന് ഉ​ദ്ദേ​ശി​ച്ച അ​ള​വി​ൽ ഇ​രു​മ്പ​യി​ര്​ ക​യ​റ്റാ​ൻ ചീ​ഫ് ഓ​ഫിസ​ർ ത​യാറാ​വാ​ത്ത​തി​നാ​ൽ ത​ർ​ക്കം ന​ട​ന്നി​രു​ന്നു. കോ​ഴി​ക്കോ​ട് പോ​ർ​ട്ട് ഓ​ഫി​സ​റാ​യി​രു​ന്ന കെ.പി. രാ​മ​ച​ന്ദ്ര​ൻ നാ​യ​രാ​യി​രു​ന്നു ​െഡ​പ്യൂ​ട്ടേ​ഷ​നി​ൽ ക​പ്പ​ലി​ലെ അ​ന്ന​ത്തെ ചീ​ഫ് ഓ​ഫിസ​ർ. മാ​സ​ങ്ങ​ൾ​ക്കുശേ​ഷം കൈ​ര​ളി കാ​ണാ​താ​യെ​ന്ന വി​വ​രം റെ​ഡി​യി​ൽനി​ന്നു ഞ​ങ്ങ​ൾ അറി​ഞ്ഞ​പ്പോ​ൾ ആ​ദ്യം ഓ​ർ​ത്ത​ത് ക്യാ​പ്റ്റ​ൻ മ​റി​യാദാ​സി​നെ​യും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കുമു​മ്പു​ ന​ട​ന്ന ചെ​റി​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യെ​ കുറിച്ചുമായിരുന്നു. അ​തി​നു​ശേ​ഷം കൈ​ര​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചുകൊ​ണ്ടി​രു​ന്നു. 

നോ​ർ​വേ​യി​ൽനി​ന്ന് 5.81 കോ​ടി രൂ​പ​ക്കാ​ണ് കേ​ര​ള ഷി​പ്പിങ്​ കോ​ർ​പ​റേ​ഷ​ൻ ഈ ​ക​പ്പ​ൽ വാ​ങ്ങി​യ​ത്. ഓ​സ്​​ക​ർ സോ​ഡ് എ​ന്ന്​ പേ​രു​ള്ള ഈ ​ക​പ്പ​ൽ പേ​രു​മാ​റ്റി കൈ​ര​ളി എ​ന്നാ​ക്കു​ക​യാ​യി​രു​ന്നു. 1979 ജൂ​ൺ 30ന് ​ഗോ​വ​യി​ലെ മ​ഡ്​ഗോ​വ തു​റ​മു​ഖ​ത്തുനി​ന്ന് 20,538 ട​ൺ ഇ​രു​മ്പ​യി​രു​മാ​യി ജ​ർ​മനി​യി​ലെ റോ​സ്​റ്റ​ക് തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് കൈ​ര​ളി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ന്ന​ത്. 1979 ജൂ​​ൈല മൂന്നിന്​ രാ​ത്രി എട്ടിന്​ കൈ​ര​ളി​യി​ൽനി​ന്ന് അ​വ​സാ​ന സ​ന്ദേ​ശം ല​ഭി​ച്ചശേ​ഷം ഇ​ന്നു​വ​രെ ഈ ​ക​പ്പ​ലി​നെ​ക്കു​റി​ച്ച്  ഒ​രു വി​വ​ര​വു​മി​ല്ല. ക​പ്പ​ലി​​​​​െൻറ​ റഡാ​ർ സം​വി​ധാ​ന​ത്തി​നു ത​ക​രാ​റു​ണ്ടെ​ന്ന് ക്യാ​പ്റ്റ​ൻ നേ​ര​ത്തേത​ന്നെ വ്യ​ക​്​ത​മാ​ക്കി​യി​രു​ന്നു. ക​പ്പ​ലി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂടു​ത​ൽ ഇ​രു​മ്പ​യി​ര്​ ക​യ​റ്റി​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും അ​ന്ന് ഉ​യ​ർ​ന്നി​രു​ന്നു. ഇ​രു​മ്പ​യി​ര്​ നി​റ​ച്ച ക​പ്പ​ലി​ലെ അ​റ​ക​ൾ വേ​ണ്ടരീ​തി​യി​ൽ നി​ര​പ്പാ​ക്കി​യി​രു​ന്നി​ല്ല എ​ന്ന സം​ശ​യ​വും അ​ന്നു​ണ്ടാ​യി​രു​ന്നു. ക​പ്പ​ലു​മാ​യു​ള്ള വാ​ർ​ത്താവി​ന​ിമ​യ ​ബ​ന്ധം വേ​ർ​പെ​ട്ട​ത് ഷി​പ്പിങ്​ കോ​ർ​പ​റേ​ഷ​ൻ അ​റി​യു​ന്ന​ത് ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് എ​ന്ന​തും ഫ​ല​പ്ര​ദ​മാ​യ തി​ര​ച്ചി​ൽ വൈ​കാൻ കാ​ര​ണ​മാ​യെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ൽ​ക്കു​ന്നു. 

ഏ​താ​യാ​ലും കൈ​ര​ളി കാ​ണാ​താ​യ​തുകൊ​ണ്ട് കേ​ര​ള സ​ർ​ക്കാ​റി​ന്  സാമ്പത്തിക ന​ഷ്​​ട​മൊ​ന്നുമു​ണ്ടാ​യി​ല്ല. 6.4 കോ​ടി രൂ​പ ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​റി​നു ഇ​ൻ​ഷുറ​ൻ​സ്​ തു​ക ല​ഭി​ച്ചു. ന​ഷ്​​ട​മാ​യ​ത് 51 കു​ടും​ബ​ങ്ങ​ൾ​ക്കു മാ​ത്രം. ഇ​ത് സം​ബ​ന്ധി​ച്ച് കൈ​ര​ളി​യോ​ടൊ​പ്പം കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഇ​ന്നും ഉ​ത്ത​രം ല​ഭി​ക്കാ​തെ​യി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഒ​രു ക​പ്പ​ൽ കാ​ണാ​താ​യി​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ കാ​ര്യ​ത്തി​ൽ വി​മു​ഖ​ത കാ​ണി​ച്ച​തെ​ന്തു​കൊ​ണ്ട് എ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. റ​ഡാ​ർ ത​ക​രാ​റാ​യ​തി​നാ​ൽ ഗോ​വ ​തു​റ​മു​ഖ​ത്തുനി​ന്ന് റ​ഡാ​ർ ശ​രി​യാ​ക്കി​യ​ശേ​ഷം ജൂ​ലൈ നാലിന്​ ​മാ​ത്ര​മേ ക​പ്പ​ൽ പു​റ​പ്പെ​ടൂ എ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള ഷി​പ്പിങ്​ കോ​ർ​പ​റേ​ഷ​​​​​​െൻറ അ​ന്ന​ത്തെ ലെ​യ​്​സ​ൺ ഓ​ഫി​സ​ർ  ജൂ​ൺ 30നു​ത​ന്നെ കൈ​ര​ളി തു​റ​മു​ഖം വി​ട​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്രെ. ഇൗ വിഷയത്തിൽ ലെയ്​സൺ ഒാഫിസറും ക്യാ​പ്റ്റ​നു​മാ​യി ത​ർ​ക്കം ന​ട​ന്നി​രു​ന്നുവെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക​്​ത​മാ​ക്കി​യി​ട്ടു​ണ്ട്. റഡാർ ശരിയാക്കി ജൂ​​ൈല നാലിനാ​യി​രു​ന്നു കൈ​ര​ളി പു​റ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഈ ​ദു​ർ​വി​ധി ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmv kairalimissing cargo shipkerala shipping corporationanniversary
News Summary - 38 years anniversary of the missing cargo ship mv kairali
Next Story