സ്വർണക്കടത്ത്: നാല് പ്രതികളെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ നാല് പ്രതികളെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. എൻ.ഐ.എ കസ്റ്റഡിയിലുള്ള സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെയും കസ്റ്റംസിെൻറ കസ്റ്റഡിയിലുള്ള കെ.ടി. റമീസിനെയുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകും. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പിന്നീട് അപേക്ഷ നൽകും.
കള്ളക്കടത്തിന് പിന്നിൽ വൻ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് എൻഫോഴ്സ്മെൻറും അന്വേഷണം ഊർജിതമാക്കിയത്. അനധികൃത സ്വത്ത് സമ്പാദനത്തിെൻറ വിവരം ലഭിച്ചാലുടൻ ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും കടക്കും.
താൽക്കാലികമായി ഇവരുടെ ബാങ്ക് അക്കൗണ്ടുകളും വസ്തുവകകളുടെ ഇടപാടുകളും മരവിപ്പിക്കാൻ നടപടി തുടങ്ങിയതായി സൂചനയുണ്ട്. എൻ.ഐ.എയും കസ്റ്റംസും പ്രതിചേർക്കുന്ന എല്ലാവരും ഇ.ഡിയുടെ കേസിലും പ്രതികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.