ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നാലുപേർ പിടിയിൽ
text_fieldsഓയൂർ: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെയും അയാളുടെ കൂട്ടുകാരെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
നല്ലില പഴങ്ങാലം റീന ഭവനിൽ ഹൃദയ് (19), അംബിപൊയ്ക പഴങ്ങാലം കെ.കെ.ബി ഹൗസിൽ റഫീക്ക് (22), പള്ളിമൺ ജനനി നിവാസിൽ ജയ് കൃഷ്ണൻ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപ വീട്ടിൽ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുപേരുടെ അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ മാസം 29ന് പെൺകുട്ടിയെ കാണാതായെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്കലയിലുണ്ടെന്ന് കണ്ടെത്തി. 30ന് ഓടനാവട്ടം മുട്ടറയിൽ എത്തിയതായി ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. പിന്നീട് പെൺകുട്ടിയെ ആരോ വാഹനത്തിൽ വീട്ടിലെത്തിക്കുകയായിരുന്നു.
കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയെ പരിചയപ്പെട്ടത് ഹൃദയ് ആണ്.
തുടർന്ന് പെൺകുട്ടിയെ ഇയാൾ തെൻറ വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു. ഈ വിവരം ഇയാൾ കൂട്ടുകാരോടും പറഞ്ഞിരുന്നു. അവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
പെൺകുട്ടിയുടെ മൊബൈലിൽനിന്ന് പ്രതികളുമായി നടത്തിയ ചാറ്റുകളും കണ്ടെടുത്തു. സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐമാരായ രാജൻബാബു, സന്താഷ് കുമാർ, എ.എസ്.ഐമാരായ രാജേഷ്, ഗോപകുമാർ, അനിൽകുമാർ, സി.പി. ഒ ബിജു വർഗീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.