അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ പട്ടിക വർഗക്കാർക്കിടയിലെ അരിവാൾ രോഗികൾക്ക് (സിക്കിൾ സെൽ അനീമിയ) ധനസഹായമായി നാലു കോടി അനുവദിച്ചു. സിക്കിൾ സെൽ അനീമിയ രോഗികൾക്ക് അവരുടെ ജീവിത വരുമാനം വർധിപ്പിക്കുന്നതിനായി പരമാവധി രണ്ടു ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുമെന്ന് 2022-23 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
രോഗികൾക്ക് അവരുടെ ജീവിത വരുമാനം വർധിപ്പിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട് നടത്തിപ്പിനായി നാലുകോടി അനുവദിക്കണമെന്ന് പട്ടികവർഗ ഡയറക്ടർ 2022 സെപ്തംബർ 20ന് കത്ത് നൽകിയിരുന്നു. നിലവിൽ ഏകദേശം 729 കുടുംബങ്ങളിലായി 850 സിക്കിൾ സെൽ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്.
അരിവാൾ രോഗികൾക്ക് സാന്ത്വനമെന്ന നിലയിലും അവർക്ക് അത്യാവശ്യ മരുന്നുകളും, പോഷകാഹാരങ്ങളും വാങ്ങുന്നതിനായി പ്രതിമാസം 2,500 രൂപ നിരക്കിൽ ധനസഹായം നകുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. തുക അനുവിദക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പട്ടികവർഗ ഡയറക്ടർ സുക്ഷമ പരിശോധനക്ക് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.