Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വിഫ്റ്റ് ബസ്...

സ്വിഫ്റ്റ് ബസ് ഓട്ടോയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു; അപകടം വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

text_fields
bookmark_border
സ്വിഫ്റ്റ് ബസ് ഓട്ടോയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു; അപകടം വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ
cancel

തൃശൂർ: മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലേക്ക് പോകവേ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ​പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു. തൃശൂർ ഓട്ടുപാറയിൽ നടന്ന അപകടത്തിൽ മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഉനൈസ് (32), റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. അപകടത്തിൽ ഇവരുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathaccident
News Summary - 4-year-old girl killed in road accident
Next Story