Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടം തൊഴിലാളികകൾക്ക്...

തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധനവ്; തൊഴിൽപ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വി. ശിവൻകുട്ടി

text_fields
bookmark_border
തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധനവ്; തൊഴിൽപ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വി. ശിവൻകുട്ടി
cancel

തിരുവനന്തപുരം: തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബർ കമീഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചുക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നങ്ങൾക്കും പരാതികൾക്കും പുറമേ തൊഴിൽ ക്ഷമതയും ഇൻസെന്റീവുമടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ അംഗങ്ങളും അഡീ ലേബർ കമ്മിഷണർ (ഐ.ആർ) കൺവീനറുമായ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വർധനവ് വരുത്താൻ യോഗത്തിൽ തീരുമാനമായി. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള സർവീസ് വെയിറ്റേജിൽ 55 മുതൽ 115 പൈസ വരെ വർധിപ്പിക്കാനും തീരുമാനമായി.

തോട്ടം മേഖല തൊഴിലാളികൾക്കും തോട്ടമുടമകൾക്കും ഒരു പോലെ പ്രയോജനകരമാം വിധം കൂടുതൽ ഉണർവോടെ പ്രവർത്തിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണമടക്കം വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും സർക്കാർതലത്തിൽ പ്രായോഗികമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും സാധ്യതകളും ചർച്ചചെയ്യുന്നതിനും കണ്ടെത്തുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്ലാന്റേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടുത്ത യോഗം ഉടൻ വിളിച്ചു ചേർക്കുന്നതിനും വകുപ്പ്തല സംയോജന പ്രവർത്തനങ്ങളിലൂടെ മേഖലക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സെക്രട്ടേറിയറ്റ് ലയം ഹാളിൽ നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ വാഴൂർ സോമൻ എം. എൽ.എ, ലേബർ കമ്മിഷണർ ഡോ. കെ. വാസുകി, അഡീ ലേബർ കമ്മിഷണർ കെ. ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമീഷണർ സിന്ധു തൊഴിലാളി യൂനിയൻ പ്രതിനിധികളായ എസ്. ജയമോഹൻ, പി.എസ് രാജൻ ( സി.ഐ.ടി.യു) പി.ജെ ജോയ്, എ.കെ മണി( ഐ.എൻ.ടി.യു.സി), പി.കെ മൂർത്തി ( എ.ഐ.ടി.യു.സി), എൻ പി ശശിധരൻ (ബി.എം.എസ്) ടി.ഹംസ( എസ്.ടി.യു), അഡ്വ മാത്യു ജേക്കബ് ( എച്ച്.എം.എസ്) ജി ബേബി (യു.ടി.യു.സി)മാനേജ്‌മെന്റ് പ്രതിനിധികളായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചെയർമാൻ എസ്.ബി പ്രഭാകർ, പ്രിൻസ് തോമസ് ജോർജ്ജ് , ബി.പി കരിയപ്പ, അജയ് ജോൺ ജോർജ്ജ്,ചെറിയാൻ എം.ജോർജ്ജ്, അനിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister V.Shivankutty
News Summary - 41 rupees wage increase for plantation workers; V. that a special committee will be formed to solve the labor problem. Shivankutty
Next Story