ഇടമലക്കുടിയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി 4.31 കോടി ചെലവഴിച്ചു
text_fieldsതിരുവനന്തപുരം: ഇടമലക്കുടിയിലെ ആദിവാസി മേഖലയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി 4.31 കോടി ചെലവഴിച്ചുവെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. വിദൂര ദുർഘട മേഖലയായ ഇടമലക്കുടി പോലെയുള്ള കോളനികളിലും നെറ്റ് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നെറ്റ് വർക്ക് കണക്ടിവിറ്റിയില്ലാത്ത കോളനികളിൽ നെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തുന്നതിന് പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് വിനിയോഗിച്ച് നടപടി സ്വീകരിച്ചത്. നെറ്റ് കണക്ടിവിറ്റിയില്ലാത്ത 1284 കോളനികളിൽ 1070 കോളനികളിൽ നെറ്റ് സൗകര്യം ഏർപ്പെടുത്തി.
പട്ടികവർഗ മേഖലകളിലെ സാമൂഹ്യ പഠനമുറികൾ, കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, ഹോസ്റ്റലുകൾ, ക്ലബുകൾ മുതലായ പൊതു ഇടങ്ങളിലാണ് ഡിജിറ്റൽ കണക്ടിവിറ്റി ക്രമീകരിച്ചിരിക്കുന്നത്. ഈ സൗകര്യം പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്. ഡിജിറ്റൽ പഠനസൗകര്യമില്ലാത്തവർ എത്രയെന്ന് നിജപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.