അണക്കെട്ടുകൾ തുറന്ന് വിട്ടതിലൂടെ 45 കോടി നഷ്ടം
text_fieldsതിരുവനന്തപുരം: വിവിധ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതിലൂടെ വൈദ്യുതി ബോർഡിന് 45 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. നഷ്ടെത്തക്കാൾ ജനങ്ങളുടെ ജീവന് വില കൽപിക്കുന്നതിനാലാണ് വെള്ളം തുറന്നുവിട്ടെതന്നും മന്ത്രി പറഞ്ഞു.
ജലവൈദ്യുതി ഉൽപാദനത്തിന് അഞ്ച് അണക്കെട്ടുകളുടെ ശിപാർശ പരിഗണനയിലുണ്ട്. മുലപ്പെരിയാർ തുറന്നുവിടുന്നത് പ്രശ്നം ഉണ്ടാക്കില്ല. 9000 ക്യുസെക്സ് വെള്ളം സ്പിൽവേയിലൂടെ ഒഴുകി വന്നാലും പ്രശ്നം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നദികളിലും പുഴകളിലും ജലനിയന്ത്രണത്തിന് റൂൾ കർവ് സ്ഥാപിച്ച് ജലനിരപ്പ് നിയന്ത്രിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ എക്കലും ചളിയും നീക്കം ചെയ്യുന്നത് സംബന്ധിച്ച പഠനറിപ്പോർട്ട് നടപ്പാക്കുന്ന കാര്യം വിവിധ വകുപ്പുകൾ കൂടിയാലോചിച്ച് സത്വര നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.