സ്ത്രീധനമായി ആവശ്യപ്പെട്ടത് 45 ലക്ഷം; മൊഫിയയെ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പൊലീസ്
text_fieldsആലുവ: ആത്മഹത്യചെയ്ത െമാഫിയയെ ഭർത്താവും വീട്ടുകാരും ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പൊലീസ്. പ്രതികളായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസുഫ് (63) എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് കൊടിയ പീഡനങ്ങളുടെ വിവരങ്ങൾ.
45 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. മൊഫിയക്ക് ഭർത്താവിെൻറ വീട്ടിൽ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. മരുമകളെ വേലക്കാരിയെപോലെയാണ് കണക്കാക്കിയത്. മനോരോഗിയായും ചിത്രീകരിച്ചു. പള്ളിവഴി വിവാഹമോചനത്തിന് കത്തുനൽകിയതും കുറ്റകൃത്യമായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തി. ആലുവ കോടതി റിമാൻഡ് ചെയ്ത റുഖിയ കാക്കനാട് വനിത ജയിലിലും സുഹൈൽ, യൂസുഫ് എന്നിവർ മൂവാറ്റുപുഴ ജയിലിലുമാണ്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയാണ് കേസന്വേഷിക്കുന്നത്.
50 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം നിർത്തി
ആലുവ: മുഖ്യമന്ത്രി ഇടപെട്ട് സി.ഐയെ സസ്പെൻഡ് ചെയ്തത് സ്വാഗതംചെയ്ത് ആലുവയിൽ സമരരംഗത്തുള്ള യു.ഡി.എഫ് നേതാക്കൾ. പൊലീസ് സ്റ്റേഷന് മുന്നിലെ കുത്തിയിരുപ്പ് സമരം അൻവർ സാദത്ത് എം.എൽ.എ അവസാനിപ്പിച്ചു. മൊഫിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഉണ്ടാകുമെന്നും സമരപോരാട്ടത്തിന് കൂടെനിന്നവർക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 9.30ന് ആലുവ പൊലീസ് സ്റ്റേഷനുമുന്നിൽ തുടങ്ങിയ കുത്തിയിരിപ്പ് സമരം വെള്ളിയാഴ്ച രാവിലെ 11.30നാണ് അവസാനിച്ചത്. സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്തെന്നകാര്യം റൂറൽ എസ്.പി കെ. കാർത്തിക് ഫോണിൽ വിളിച്ച് എം.എൽ.എയെ അറിയിച്ചു. എം.പി, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ 50 മണിക്കൂർ കുത്തിയിരിപ്പ് സമരമാണ് നടത്തിയത്. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ ഹിശാം തുടങ്ങിയവരാണ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയത്. സമര വിജയത്തിനുശേഷം ജനപ്രതിനിധികൾ മൊഫിയയുടെ ഭവനം സന്ദർശിച്ചു.
സര്‍ക്കാറിനുള്ള താക്കീത് –സതീശൻ
തിരുവനന്തപുരം: ആലുവ സമരവിജയം സര്‍ക്കാറിനുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സി.ഐയെ സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെക്കൊണ്ട് തെറ്റ് തിരുത്തിച്ചത്. സ്ത്രീ സുരക്ഷ വിഷയത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. പരാതിയുമായി സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകളെ പൊലീസുകാര്‍ അപമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരു സ്ത്രീയും പൊലീസ് സ്റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. സ്റ്റേഷനുകളില്‍ പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്.
ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും പാർട്ടിയാണ്. പഴയകാല സെല്‍ ഭരണത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കുടുംബത്തോടൊപ്പം –മന്ത്രി രാജീവ്
ആലുവ: സർക്കാർ മൊഫിയയുടെ കുടുംബത്തോടും അവരുടെ വികാരത്തോടും ഒപ്പമാണെന്ന് മന്ത്രി പി. രാജീവ്. മൊഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സി.ഐക്കെതിരെ കർശന നടപടി ഉണ്ടാകും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മാത്രമല്ല, നീതി ഉറപ്പാക്കുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മന്ത്രിയെത്തിയത്. മുഖ്യമന്ത്രിയെ അദ്ദേഹം ഫോണിൽ വിളിച്ച് പിതാവ് ദിൽഷാദിന് നൽകി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി മുഖ്യമന്ത്രി ഉറപ്പുനൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ നേരിട്ട് വിളിക്കാൻ ഫോൺ നമ്പർ നൽകുകയും ചെയ്തു.
സർക്കാർ നരഹത്യക്ക് കൂട്ട് –കെ. സുധാകരന്
തിരുവനന്തപുരം: സ്ത്രീ സംരക്ഷണം പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അവരെ സംരക്ഷിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാെനങ്കിലും തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്. സർക്കാർ നരഹത്യക്ക് കൂട്ടുനിൽക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നല്കിയ വാഗ്ദാനം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. വാതുറന്നാല്‍ ന്യായീകരിച്ച് അപകടത്തിലാകുമെന്ന ബോധ്യമുള്ളതിനാലാണ് പ്രതികരിക്കാത്തത്. ആലുവയിലെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. സി.ഐക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ പൊലീസ് ആസ്ഥാനത്ത് നിയമനം നൽകി സര്‍ക്കാര്‍ ആദരിക്കുകയായിരുന്നു. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ വിദ്യാർഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ വീണ്ടും പ്രക്ഷോഭം നടത്തുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
പൊലീസിെൻറ പെരുമാറ്റം പരിശോധിക്കും –കോടിയേരി
തിരുവനന്തപുരം: പൊലീസ് നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടു പോകാവൂവെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പൊലീസിെൻറ മോശം പെരുമാറ്റങ്ങളെ സംബന്ധിച്ച് സർക്കാർ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.