Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ ​കുടിവെള്ള കണക്​ഷൻ എത്താതെ 45 ലക്ഷം വീട്

text_fields
bookmark_border
സംസ്ഥാനത്ത്​ ​കുടിവെള്ള കണക്​ഷൻ എത്താതെ 45 ലക്ഷം വീട്
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം നി​ല​നി​ൽ​ക്കു​മ്പോ​ൾ 45,15,453 ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ക​ണ​ക്കു​ക​ൾ. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ രേ​ഖ​ക​ൾ​പ്ര​കാ​രം എ​റ​ണാ​കു​ളം, തൃ​ശൂ​ർ, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. വേ​ണ്ട​ത്ര ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ നി​ല​വി​ലി​ല്ലാ​ത്ത​തും സ്രോ​ത​സ്സു​ക​ളി​ൽ മ​തി​യാ​യ ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​തു​മാ​ണ് ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് വ​ഴി​വെ​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ൽ 26 പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ൾ, കോ​ട്ട​യ​ത്ത് 21ഓ​ളം സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ചി​ല ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക്ഷാ​മം. ആ​ല​പ്പു​ഴ​യി​ൽ 35 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ലും എ​റ​ണാ​കു​ള​ത്ത് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, ചെ​ല്ലാ​നം, ചേ​രാ​ന​ല്ലൂ​ർ അ​ട​ക്കം 45 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.

ഇ​ടു​ക്കി​യി​ലെ 52 പ​ഞ്ചാ​യ​ത്തി​ലെ 37 പ്ര​ദേ​ശ​ങ്ങ​ൾ, ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യും തൃ​ശൂ​രി​ൽ 48 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ലും ക്ഷാ​മ​മു​ണ്ട്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ക്ഷാ​മം. മ​ല​പ്പു​റം 13 പ്ര​ദേ​ശ​ങ്ങ​ൾ, കോ​ഴി​ക്കോ​ട് മൂ​ന്ന് താ​ലൂ​ക്കി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, വ​യ​നാ​ട് ഒ​മ്പ​ത് മേ​ഖ​ല, കാ​സ​ർ​കോ​ട് എ​ട്ട് സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ള​ക്ഷാ​മ​മു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 25ഓ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം.

അ​തേ​സ​മ​യം, കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ൽ​ജീ​വ​ൻ, വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ദ്ധ​തി​ക​ൾ, ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ, അ​മൃ​ത് പ​ദ്ധ​തി, റീ​ബി​ൽ​ഡ് കേ​ര​ള തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ഇ​വി​ട​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ എ​ത്തി​ക്കാ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ണ​ക്​​ഷ​നെ​ത്താ​ത്ത വീ​ടു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 4,33,267

കൊ​ല്ലം 3,82,800

പ​ത്ത​നം​തി​ട്ട 2,40,660

ആ​ല​പ്പു​ഴ 2,60,000

കോ​ട്ട​യം 3,12,427

ഇ​ടു​ക്കി 2,03,540

എ​റ​ണാ​കു​ളം 2,96,097

തൃ​ശൂ​ർ 3,86,437

പാ​ല​ക്കാ​ട് 4,04,441

മ​ല​പ്പു​റം 5,87,792

കോ​ഴി​ക്കോ​ട് 3,85,014

വ​യ​നാ​ട് 1,41,742

ക​ണ്ണൂ​ർ 2,84,908

കാ​സ​ർ​കോ​ട് 1,96,328

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:householddrinking water connectionKerala News
News Summary - 45 lakh households in the state without access to drinking water connection
Next Story