കൊട്ടിയൂര്‍ ക്ഷേത്രത്തോടനുബന്ധിച്ച ടൂറിസം പദ്ധതിക്ക് 4.52 കോടി
text_fieldsകൊട്ടിയൂർ: തലശ്ശേരി പൈതൃക പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി കൊട്ടിയൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 4.52 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. 'ടൂറിസം എക്സ്പീരിയന്‍സ് സ്ട്രീറ്റ് ഇന്‍ കൊട്ടിയൂര്‍ ടെമ്പിള്‍' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
തലശ്ശേരി കേന്ദ്രമാക്കി ടൂറിസത്തെ സാമ്പത്തിക വികസനത്തിെൻറ പ്രധാന സ്രോതസ്സാക്കാനുള്ള പദ്ധതിയാണ് തലശ്ശേരി പൈതൃക പദ്ധതി എന്ന പേരില്‍ നടപ്പാക്കുന്നത്. 33 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം കിഫ്ബി വഴി 40 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്. പദ്ധതിയില്‍ 11 പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതിലാണ് കൊട്ടിയൂര്‍ ക്ഷേത്രത്തെയും ഉള്‍പ്പെടുത്തിയത്.
ക്ഷേത്രം കേന്ദ്രീകരിച്ച് ഗാലറി, ഹെറിറ്റേജ് സെൻറര്‍, ദിവസചന്ത, ആഴ്ചച്ചന്ത, കോഫി കിയോസ്ക് തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഉത്സവകാലത്തു ലക്ഷക്കണക്കിന് പേര് കൊട്ടിയൂരില്‍ തീര്‍ഥാടനത്തിന് എത്തുന്നുണ്ടെന്നാണ് കണക്ക്. ഉത്സവകാലത്ത് പുറമെ എല്ലാകാലത്തും ഇന്‍ഫര്‍മേഷന്‍ സെൻററിെൻറ സേവനം ലഭ്യമാക്കും. കൂടാതെ കണ്ണൂര്‍ വിമാനത്താവളവും മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വർധിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഡോര്മിറ്ററിയടക്കം മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് അഞ്ചുകോടി രൂപയോളം ലഭ്യമാകും. പദ്ധതി പൂര്‍ണതോതില്‍ നടപ്പായാല്‍ മലയോര മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് വന്‍കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.