മണിക്കൂറിൽ 4600 ഭക്തർ ശബരിമല പടി കയറുന്നു
text_fieldsശബരിമല: 4600 ഓളം ഭക്തജനങ്ങളാണ് ഓരോ മണിക്കൂറിലും ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടി വഴി അയ്യപ്പ ദർശനം നടത്തുന്നതെന്ന് സന്നിധാനം മീഡിയാ സെന്റര്‍ അറിയിച്ചു. ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടികയറ്റുന്നു. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും (ഐ.ആർ.ബി) കേരള ആംഡ് പൊലീസും (കെ.എ.എഫ്) ചേർന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയിൽ കർമനിരതരാകുന്നത്.
ഓരോ ബാച്ചിലും നാൽപത് പേരാണ് ഉള്ളത്. നാല് മണിക്കൂർ ഇടവേളകളിൽ ബാച്ചുകൾ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയിൽ നിൽക്കുന്ന പതിനാല് പേർ മാറി അടുത്ത പതിനാല് പേർ എത്തും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐ.ആർ.ബി ബറ്റാലിയന്റെ പുതിയ ബാച്ച് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.