ആറ് മാസത്തിനിടെ മുങ്ങിമരിച്ചത് 47 വിദ്യാർഥികൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളിൽ മുങ്ങിമരിച്ചത് 47 വിദ്യാർഥികൾ. ഇവരിൽ 44 പേരും പ്രായപൂർത്തിയാകാത്തവർ. ജലാശയങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തൽ അറിയാത്തതുമാണ് കുട്ടികൾ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങൾ. ഏപ്രിൽ 28ന് സംസ്ഥാനത്ത് ഒറ്റ ദിവസം മുങ്ങി മരിച്ചത് ആറ് കൗമാരക്കാരാണ്.
പത്രമാധ്യമങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം തൃശൂർ-ആറ്, കോട്ടയം-അഞ്ച്, മലപ്പുറം-13, പാലക്കാട്-മൂന്ന്, കൊല്ലം-രണ്ട്, ആലപ്പുഴ-രണ്ട്, പത്തനംതിട്ട-നാല്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, കണ്ണൂർ-രണ്ട്, വയനാട്-ഒന്ന്, കോഴിക്കോട്-മൂന്ന്, കാസർകോട്-മൂന്ന് ജീവനുകളാണ് നഷ്ടമായത്.
കൂടുതൽ മരണങ്ങളും സംഭവിച്ചിട്ടുള്ളത് പുഴയിൽ കുളിക്കുന്നതിനിടെയാണ്. വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി എത്തി പുഴയിൽ കുളിക്കുന്നതിനിടെ മരിക്കുന്നതും കുളങ്ങളിൽ വീണും കോൾപാടത്ത് മുങ്ങിയും പാറമടയിലെ വെള്ളക്കെട്ടിൽ വീണും നീന്തൽ പഠിക്കുന്നതിനിടെയും മരിച്ച സംഭവങ്ങളും നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം കണ്ണൂരിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചിരുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
•നീന്തൽ അറിഞ്ഞിരിക്കുക
•നീന്തുമ്പോൾ സാഹസം ഒഴിവാക്കുക
•ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ട് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്
• നടക്കാൻ ഒഴുക്കില്ലാത്ത ഭാഗം തെരഞ്ഞെടുക്കുക
•നീന്തൽ അറിയാവുന്ന മുതിർന്ന വ്യക്തിയോടൊപ്പം മാത്രം ഇറങ്ങുക
•വിരുന്നിന് എത്തിയാൽ അപരിചിതമായ സ്ഥലങ്ങളിലെ വെള്ളത്തിൽ ഇറങ്ങാതിരിക്കുക
•വിനോദയാത്രക്ക് പോകുമ്പോൾ കഴിവതും വെള്ളത്തിൽ ഇറങ്ങാതിരിക്കുക. ബോട്ടിങ്ങിൽ ജാക്കറ്റ് ധരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.