Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2024 6:01 PM IST Updated On
date_range 28 May 2024 6:01 PM ISTമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയുടെ നാശനഷ്ടം
text_fieldsbookmark_border
തിരുവനന്തപുരം: മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 185 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്.ടി പോസ്റ്റുകളും 6230 എൽടി പോസ്‌റ്റുളും തകർന്നിട്ടുണ്ട്.
മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ എച്ച്.ടി ലൈനുകളും പൊട്ടിവീണു. എന്നാലും ഒറ്റപ്പെട്ട ചില സ്‌ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നൽകാൻ സാധിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story