വന്യജീവി ആക്രമണം: കേരളത്തിൽ അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ടത് 486 പേർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ 486 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2019 -2024 കാലയളവിൽ ആനയുടെ ആക്രമണത്തിൽ 124 പേരും കടുവയുടെ ആക്രമണത്തിൽ ആറുപേരും മറ്റു വന്യജീവികളുടെ ആക്രമണങ്ങളിലായി 356 പേരും കൊല്ലപ്പെട്ടതായി മന്ത്രി മറുപടിയിൽ വ്യക്തമാക്കി. വന്യജീവി ആവാസവ്യവസ്ഥ സംരക്ഷണത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്.
മുള്ളുവേലി, സൗരോർജ വൈദ്യുത വേലി, ജൈവവേലികൾ, ഭിത്തികൾ, കിടങ്ങുകളുടെയും നിർമാണമടക്കം ഈ പദ്ധതികളുടെ ഭാഗമാണെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി വന്യജീവി ആക്രമണം ഇരട്ടിച്ചെന്നും മന്ത്രിയും വകുപ്പും പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എം.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.