50 സെന്റ് പാട്ട ഭൂമി: സർക്കാരിന് തിരികെ നൽകുവാൻ കോടതി ഉത്തരവ്
text_fieldsതിരുവനന്തപുരം: വഴുതക്കാട് ചിന്മയ സ്കൂളിന് സമീപം സ്വകാര്യ സംഘത്തിന് നൽകിയിരുന്നു 50 സെന്റ് പാട്ട ഭൂമി സർക്കാറിന് തിരികെ നൽകുവാൻ നിർദേശം. ഹിന്ദു വനിത സംഘത്തിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു ഭൂമിയാണ് മൂന കോടി രൂപയുടെ കുടിശിക വരുത്തിയതിനെ തുടർന്ന സർക്കാർ കോടതിയിൽ ഹരജി നൽകിയത്, ഈ ഹരജി തീർപാക്കിയാണ് കോടതി ഹരജിക്കാർ കോടതിൽ കെട്ടിവച്ച തുക സഹിതം തള്ളിയത്. തിരുവനന്തപുരം പ്രിൻസിപൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.
1955 ൽ ട്രാവൻകൂർ-കൊച്ചി ഭരണ കാലത്താണ് തൈക്കാട്, വഴുതക്കാട് മേഖലയിലെ ഹിന്ദു സ്ത്രീകളുടെ ഉന്നമനത്തിനായി ഭൂമി ഹിന്ദു വനിത സംഘത്തിന് നൽകിയത്.1955 സൊസൈറ്റി രജിസ്റ്റർ ചെയുകയും 1956ൽ അഞ്ചമട വില്ലജ് ഉണ്ടായിരുന്ന സമയത്താണ് ഭൂമി സംഘത്തിന് 30 വർഷത്തേക്ക് നൽകുന്നത്. 1985 കാലഘട്ടത്തിൽ അന്നത്തെ സർക്കാർ സംഘത്തിന് നൽകിയ പാട്ട കരാർ വീണ്ടും അഞ്ച് വർഷത്തേക്ക് പുതുക്കി നൽകി. ഇതിന് ശേഷം കുടിശിക വരുത്തിയത് കാരണം പാട്ട കരാർ പുതുക്കി നൽകിയതുമില്ല, സംഘം അപേക്ഷയും നൽകിയിരുന്നില്ല.
ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷൻ ആകുകയും ചെയ്തു. ഇതേ തുടർന്ന് 1995ൽ 77 ലക്ഷം രൂപയുടെ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് നഗരസഭ സംഘത്തിന് നോട്ടീസ് അയച്ചു. ഇതേ തുടർന്ന് ഭൂമി ഏറ്റെടുക്കുവാൻ സർക്കാർ കളക്ടറെ ചുമതലപെടുത്തി. ഇതേ തുടർന്ന് വനിത സംഘം ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി സംഘത്തോടെ 10 ലക്ഷം രൂപ കെട്ടിവെച്ച ശേഷം കീഴ്കോടതിയിൽ ഹരജി ഫയൽ ചെയ്യുവാൻ നിർദേശിച്ചു. ഇതേ തുടർന്ന് 2016 ൽ കോടതിൽ ഹരജി നൽകി. എന്നാൽ സംഘം കോടതിൽ തങ്ങൾക്ക് ഭൂമിയിൽ പൂർണ അധികാരം ഉണ്ടെന്നും തങ്ങളെ ഇതിൽ നിന്നും ഇറക്കിവിടൻ സാധിക്കുക ഇല്ലാ എന്നും കാട്ടിയാണ് ഹരജി നൽകിയത്. എന്നാൽ കേസിൽ നിയമ പരമായി അധികാരം ഇല്ലാ എന്ന രേഖകൾ പരിശോദിച്ച ശേഷമാണ് കോടതി ഉത്തരവ്.സർക്കാറിന് വേണ്ടി അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എസ്. പ്രേംകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.