നക്സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകും
text_fieldsതിരുവനന്തപുരം: പൊലീസ് വെടിവെച്ചുകൊന്ന നക്സൽ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം. കുടുംബത്തിന്റെ നിവേദനം പരിഗണിച്ചാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം.
1970 ഫെബ്രുവരി 18 ലാണ് നക്സൽ വർഗീസിനെ കസ്റ്റഡിയിലിരിക്കെ പൊലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെെട്ടന്നായിരുന്നു പൊലീസ് പുറത്തുവിട്ട വിവരം. അമ്പത് വർഷത്തിന് ശേഷമാണ് വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിക്കുന്നത്.
കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻ നായർ വർഗീസിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 1998ൽ വെളിപ്പെടുത്തിയതോടെയാണ് വ്യാജ ഏറ്റമുട്ടൽ കഥയുടെ യാഥാർഥ്യം പുറംലോകത്തെത്തുന്നത്. അതോടെ ചരിത്രത്തിെൻറയും ഗതി മാറി. അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന പി. ലക്ഷ്മണയും ഐ.ജി വിജയനും നിർബന്ധിച്ചിട്ടാണ് ഈ കൃത്യം നടത്തിയത് എന്നായിരുന്നു രാമചന്ദ്രൻ നായരുടെ വാദം. സി.ബി.ഐ അന്വേഷണത്തിൽ ലക്ഷ്മണയും വിജയനും കുറ്റക്കാരാണെന്ന് കണ്ടെത്തി.
ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടിൽ നടന്ന ആദ്യ കലാപമായ നക്സൽ പോരാട്ടങ്ങളുടെ മുന്നിൽ നിന്ന വർഗീസിനെ 'അടിയോരുടെ പെരുമ' എന്നാണ് അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.