50 ശതമാനം സംവരണം വനിതകൾക്ക് അർഹതപ്പെട്ടത് -അഡ്വ. പി. സതീദേവി
text_fieldsതിരുവനന്തപുരം: നിയമനിർമാണ സഭകളിൽ അമ്പത് ശതമാനം സംവരണം വനിതകൾക്ക് അർഹതപ്പെട്ടതാണെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. ‘ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും’ വിഷയത്തിൽ വനിത കമീഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീ പദവി നിയമ പഠന കേന്ദ്രവും (എസ്.ജി.എൽ.എസ്) അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ പരാതി സ്വീകരിച്ച് നടപടി വേഗത്തിലാക്കുന്നതിന് വനിത ഹെൽപ് ഡെസ്ക് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും നിയമപരിരക്ഷയും’ വിഷയം അവതരിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി മെറിന് ജോസഫ് പറഞ്ഞു.
വനിത കമീഷൻ ഹൈകോടതി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. പാര്‍വതി മേനോന്, കമീഷൻ സെക്രട്ടറി അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. സി.എസ്. സുജാത, ഡോ. ടി. ഗീനാകുമാരി, വനിത കമീഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, സൂസന് കോടി, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, വനിത കമീഷന് പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, റിസര്‍ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.