മൃതദേഹം വിട്ടുകൊടുക്കാൻ 500 രൂപ കൈക്കൂലി; പൊലീസുകാരന് സസ്പെൻഷൻ
text_fieldsകോഴിക്കോട്: വിദേശ പൗരെൻറ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ബന്ധുക്കളിൽ നിന്ന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് സ്റ്റേഷനിലെ എ.എസ്.െഎ അബ്ദുൽ അസീസിനെയാണ് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട ഒമാൻ സ്വദേശിയുടെ ബന്ധുക്കളിൽനിന്നാണ് ഇദ്ദേഹം ൈകക്കൂലി വാങ്ങിയത്. ഒരുമാസം മുമ്പാണ് സംഭവം. മൃതദേഹം സ്വദേശത്തേക്ക് െകാണ്ടുപോകുന്നതിന് യഥാർഥ ബന്ധുക്കൾക്കാണ് വിട്ടുെകാടുക്കുന്നത് എന്നതിനാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത്. ക്ലിയറൻസ് നൽകുന്നതിന് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
മരിച്ചയാളുടെ ബന്ധുക്കൾ തന്നെയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ െകെക്കൂലി വാങ്ങിയതായി െതളിഞ്ഞതോടെയാണ് സർവിസിൽനിന്ന് സസ്പെൻഡ് െചയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.