5000 കോടി ട്രഷറിയിൽ; െഎസക്കിെൻറ പ്രസ്താവന തട്ടിപ്പെന്ന് സാമ്പത്തിക വിദഗ്ധർ
text_fieldsകൊച്ചി: കാലിയായ ഖജനാവുമായി വന്ന് ട്രഷറിയിൽ കുറഞ്ഞത് 5000 കോടിയുടെ മിച്ചവുമായി സെക്രട്ടേറിയറ്റിെൻറ പടികളിറങ്ങുന്നതെന്ന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്ന് സാമ്പത്തിക വിദഗ്ധർ. സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന സത്യമാണ് ഐസക്ക് മറച്ചുവെക്കുന്നതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രഫ. ഡോ. ജോസ് സെബാസ്റ്റ്യൻ മാധ്യമത്തോട് പറഞ്ഞു.
ഒരു ബാങ്കിൽനിന്ന് വായ്പയെടുത്ത് മറ്റൊരു ബാങ്കിൽ നിക്ഷേപിച്ചിട്ട് ബാലൻസ് ഉണ്ടെന്ന് പറയന്നതുപോലെ പരിഹാസ്യമാണ് ധനമന്ത്രിയുടെ പ്രസ്താവന. സാധാരണക്കാരായ മനുഷ്യരെ നോക്കി കളിയാക്കുകയാണ് ധനമന്ത്രി. സംസ്ഥാനത്തിെൻറ കടം 3.20 ലക്ഷം കോടിയോട് അടുക്കുകയാണ്. കടം ഒദ്യോഗിക കണക്കുകളിൽ പലതിലും മറച്ചുപിടിച്ചിട്ടുണ്ട്. മറച്ചുപിടിക്കാൻ കഴിയുന്ന തരത്തിലാണ് നമ്മുടെ കണക്കെഴുത്ത്. സുതാര്യമായിട്ടല്ലാതെ സർക്കാർ കാര്യങ്ങൾ ചെയ്യുന്നുണ്ട്.
കടമെടുത്ത പണമാണ് ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൗ വർഷം എടുത്ത കടത്തിൽ അവശേഷിക്കുന്നത് 3000 കോടിയാണെന്ന് സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) മുൻ ഡയറക്ടർ ഡോ. കെ.പി. കണ്ണൻ പറഞ്ഞു. ഇനിയും 2000 കോടി കൂടി സർക്കാറിന് കടമെടുക്കാം. കടം വാങ്ങിയ പണത്തിൽ ഈ വർഷത്തെ ചെലവ് കഴിഞ്ഞുള്ള ബാക്കി പണമാണ് ട്രഷറിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് വായ്പയെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് പരിധി ഉയർത്തിനൽകിയിരുന്നു. ആസൗകര്യം ഉപയോഗപ്പെടുത്തി കൂടുതൽ കടംവാങ്ങി. അതിെൻറ ബാക്കിയാണ് ട്രഷറിയിലുള്ളത്. അനുവദനീയമായ പരിധിക്കുള്ളിൽ 2000 കോടിയുടെ വായ്പയെടുക്കാമെന്നാണ് ഐസക്ക് പറയുന്നതെന്ന് ഡോ. കെ.ടി. റാം മോഹനും ചൂണ്ടിക്കാട്ടി. കടംവാങ്ങുന്നത് മിച്ചമായി കണക്കാക്കാനാവില്ല.
ആ പണത്തിെൻറ കൈമാറ്റം നടന്നിട്ടില്ല. ഉദാഹരണമായി കേന്ദ്ര സർക്കാറിൽനിന്ന് 2000 കോടി എടുത്തു. അത് ചെലവാക്കിയിട്ടില്ലെന്നാണ് പറയുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, ആരോഗ്യമേഖലയിലെ പുതിയ രോഗങ്ങൾ, കാലാവസ്ഥ മാറ്റം ഉയർത്തുന്ന വെല്ലുവിളികൾ, സമ്പദ്ഘടനക്കുണ്ടാക്കുന്ന ആഘാതങ്ങൾ എന്നിവ കണക്കിലെടുക്കാതെ ക്ഷേമപ്രവർത്തനങ്ങളിലൂടെ ആശ്രിത സമൂഹത്തെ വളർത്തിയെടുക്കാനാണ് തോമസ് ഐസക്കും ഇടതുപക്ഷവും ശ്രമിച്ചതെന്നും സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.