ട്രഷറിയിൽ 5000 കോടിയോളം മിച്ചം
text_fieldsതിരുവനന്തപുരം: മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ ട്രഷറിയിൽനിന്ന് മാറിനൽകിയത് 23,202 കോടി രൂപ. 3,75,171 ബില്ലുകളിൽനിന്നാണ് ഇത്രയും തുക അനുവദിച്ചത്. അവസാന മൂന്നുദിവസങ്ങളിൽ മാത്രം ഏകദേശം 5000 കോടി രൂപ വിതരണം ചെയ്തു. 5000 േകാടിയോളം രൂപ മിച്ചമുണ്ട്. 3000 കോടി രൂപ കടമെടുത്തത് അടക്കമാണിത്. ശമ്പള-പെൻഷൻ വിതരണത്തിനാണ് ട്രഷറിയിൽ പണം ഉറപ്പാക്കിയത്. മൂന്ന് ദിവസത്തിനകം പുതുക്കിയ ശമ്പള-പെൻഷൻ നൽകാനും ലക്ഷ്യമിടുന്നു. സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് 5000 കോടിയുടെ മിച്ചവുമായാണെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
ട്രഷറി അക്കൗണ്ടിൽ ചെലവാക്കാതെ വകുപ്പുകൾ ഇട്ടിരുന്ന തുക തിരിച്ചെടുത്തു.
ഏകദേശം 7000 കോടി രൂപയാണ് തിരിച്ചെടുത്തത്. ഇത് ചെയ്യാതിരുന്നാൽ അടുത്തവർഷത്തെ കടമെടുപ്പിൽനിന്ന് അത്രയും തുക കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുമെന്ന് ധനവകുപ്പ് പറയുന്നു. സാമൂഹിക പെൻഷനുള്ള തുക മുഴുവനും സഹകരണ സംഘങ്ങൾക്ക് നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.