ഇന്ത്യയിൽ നിന്ന് 5,000 പേർക്ക് ഹജ്ജ് നിർവഹിക്കാനാവുമെന്ന് പ്രതീക്ഷ
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഇത്തവണ ഇന്ത്യയിൽ നിന്ന് 5000 പേർക്കേ ഹജ്ജ് നിർവഹിക്കാനാവൂ. കേരളത്തിൽ നിന്ന് മാത്രം ആറായിരത്തോളം അപേക്ഷകരുണ്ട് ഇത്തവണ. മുൻവർഷങ്ങളിൽ രണ്ട് ലക്ഷമായിരുന്നു ഇന്ത്യയുടെ ഹജ്ജ് േക്വാട്ട.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹാജിമാർ പോവുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്ന് ഇത്തവണ എത്രപേർക്ക് അവസരം ലഭിക്കുമെന്ന് പറയാറായിട്ടില്ല. ഇന്ത്യയിൽ നിന്ന് മൊത്തം 5000 പേർക്ക് അവസരം ലഭിക്കുമെന്നാണ് കേന്ദ്രഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്സൂദ് അഹമ്മദ്ഖാൻ പ്രതീക്ഷ പ്രകടിപ്പിച്ചത് എന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ൈഫസി 'മാധ്യമ'ത്തോടു പറഞ്ഞു.
കോവിഡ് വാക്സിേനഷൻ നൽകുന്നതിലെ കാലതാമസം നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് പ്രതിസന്ധിയാവും. ഹജ്ജിന് അപേക്ഷിച്ചവർ ശവ്വാൽ മാസം ഒന്നിന് (ചെറിയ പെരുന്നാളിന്) ആദ്യ ഡോസ് സ്വീകരിക്കണമെന്നും രണ്ടാം ഡോസ് ഹജ്ജിന് പുറപ്പെടുന്നതിെൻറ ഒരാഴ്ച മുമ്പും എടുക്കണമെന്നാണ് സൗദി ഹജ്ജ് മന്ത്രാലയം നിർദേശിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യം 42 ദിവസമായിരുന്നു വാക്സിനേഷനിടയിലെ കാലദൈർഘ്യം. നിലവിൽ രണ്ട് മാസം കഴിഞ്ഞാണ് രണ്ടാം ഡോസിന് അവസരം ലഭിക്കുന്നത്. അങ്ങനെയാവുേമ്പാൾ ഹജ്ജ് സമയം കഴിഞ്ഞേ ഇന്ത്യയിലെ ഹാജിമാർക്ക് രണ്ടാം ഡോസ് ലഭിക്കൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഹജ്ജ് മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. മൊത്തം 60,000 പേർക്ക് ഹജ്ജിന് അനുമതി നൽകാനാണ് സൗദി തീരുമാനം. കഴിഞ്ഞ വർഷം ആയിരം പേർക്കേ ഹജ്ജിന് അവസരം ലഭിച്ചിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.