സർക്കാർ ൈകയൊഴിയുന്നു; സംസ്ഥാനത്തെ 516 അനാഥാലയങ്ങൾ കൂടി പൂട്ടുന്നു
text_fieldsേകാട്ടയം: ബാലനീതി നിയമവ്യവസ്ഥകൾ അനുസരിച്ച് അനാഥാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ, സംസ്ഥാനത്തെ 516 അനാഥാലയങ്ങൾക്കുകൂടി പൂട്ട് വീഴുന്നു. സുപ്രീംകോടതിയാണ് ബാലനീതി നിയമപ്രകാരം അനാഥാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ നിയമത്തിലെ കടുത്ത വ്യവസ്ഥകൾ അനുസരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കാട്ടി 169 അനാഥാലയങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
516 എണ്ണം പൂട്ടാൻ ഒാർഫനേജ് കൺട്രോൾ ബോർഡിന് അപേക്ഷ നൽകി. ഇതിലൂടെ 12,000ത്തിലധികം കുട്ടികൾ വീണ്ടും ‘അനാഥരാകും’. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക നയം രൂപവത്കരിക്കണമെന്ന ആവശ്യം സ്ഥാപനങ്ങൾ മുന്നോട്ടുവെച്ചെങ്കിലും രജിസ്ട്രേഷൻ നടപടിയുമായി മുന്നോട്ടുപോകാനാണ് ഒാർഫനേജ് കൺട്രോൾ ബോർഡിെൻറ തീരുമാനം. ഇതിെൻറ തുടർച്ചയായി ശിശുസംരക്ഷണ സ്ഥാപനങ്ങൾ വനിത-ശിശു വികസന വകുപ്പിെൻറ ജില്ല ഒാഫിസുകളിൽ മാർച്ച് 31ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കാട്ടി വകുപ്പ് സ്പെഷൽ സെക്രട്ടറി െവള്ളിയാഴ്ച പത്രങ്ങളിൽ പരസ്യവും നൽകി. രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എല്ലാ സ്ഥാപനങ്ങളും കുട്ടികളെ സംബന്ധിച്ച വിശദവിവരങ്ങൾ ജില്ല ഒാഫിസുകളിൽ അടിയന്തരമായി സമർപ്പിക്കണമെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നിലവിലെ വ്യവസ്ഥയിൽ തുടരാൻ കഴിയിെല്ലന്ന നിലപാടിലാണ് സ്ഥാപനങ്ങൾ. കാര്യങ്ങൾ ബോധ്യപ്പെടുത്താനായി മാർച്ച് 13ന് അടച്ചുപൂട്ടാൻ അനുമതി തേടിയ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗവും ബോർഡ് വിളിച്ചു. സുപ്രീംകോടതി നിർദേശം അനുസരിച്ച് രജിസ്റ്റർ ചെയ്യണമെന്നും അടിസ്ഥാന സൗകര്യം പിന്നീടാകും പരിശോധിക്കുകയെന്നും ബോർഡ് പറയുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് സൗകര്യം ഒരുക്കാനായി സർക്കാർ സഹായം നൽകിയേക്കാം. ഇക്കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ച് പൂട്ടരുതെന്ന് അഭ്യർഥിക്കും. ഇത് അവഗണിച്ച് മുന്നോട്ടുപോയാൽ ഇവിടുത്തെ കുട്ടികളെ അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
ആകെ 1116 സ്ഥാപനങ്ങളാണ് ബോർഡിനു കീഴിലുള്ളത്. ഇതുവരെ 221 സ്ഥാപനങ്ങൾ മാത്രമാണ് പുതുരീതിയിൽ രജിസ്റ്റർ ചെയ്തത്. കുട്ടികൾക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാർ, അധ്യാപകർ, കെയർടേക്കർ, ഡോക്ടർ, സൈക്കോളജിസ്റ്റ് എന്നിങ്ങനെ വേണമെന്നാണ് പുതിയ നിയമം നിഷ്കർഷിക്കുന്നത്. എന്നാൽ, കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും പഠനത്തിനായി എത്തുന്നവരാണ് ഭൂരിഭാഗമെന്നും നടത്തിപ്പുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.