കേരളത്തിലേക്കുള്ള 52 ദീര്‍ഘദൂര ട്രെയിൻ സര്‍വീസുകൾ മുടങ്ങും
text_fieldsതാനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ പുതിയ രണ്ടു പാതകൾ നിർമിക്കുന്നതിനാൽ 72 മണിക്കൂർ തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. ഫെബ്രുവരി അഞ്ച് അർധരാത്രി മുതൽ ഏഴ് അർധരാത്രിവരെയാണ് ഗതാഗതം തടസപ്പെടുക. കേരളത്തിലേക്കുള്ള 52 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങും.
ഫെബ്രുവരി അഞ്ചിനുള്ള എൽ.ടി.ടി- കൊച്ചുവേളി, ഫെബ്രുവരി ഏഴിനുള്ള കൊച്ചുവേളി- എൽ.ടി.ടി, ഫെബ്രുവരി ആറിനുള്ള എറണാകുളം - എൽ.ടി.ടി തുരന്തോ, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളിലുള്ള എൽ.ടി.ടി- എറണാകുളം തുരന്തോ, ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലുള്ള സി.എസ്.ടി മംഗളൂരു, ഇതേ തീയതികളിലെ മംഗളൂരു- സി.എസ്.ടി ട്രെയിനുകളാണ് റദ്ദാക്കിയത്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.
റദ്ദാക്കിയ കേരള ട്രെയിനുകൾ
- അഞ്ചാം തീയതി പുറപ്പെടുന്ന കുർള–കൊച്ചുവേളി എക്സ്പ്രസ് (22113)
- ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള എക്സ്പ്രസ് (22114)
- എറണാകുളം–കുർള തുരന്തോ എക്സ്പ്രസ് (12224)
- അഞ്ച്, എട്ട് തീയതികളിലെ കുർള–എറണാകുളം തുരന്തോ എക്സ്പ്രസ് (12223) പൻവേൽ വരെ
- ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള ഗരീബ്‌രഥ്
- തിരുവനന്തപുരത്തു നിന്നു കുർളയിലേക്ക് ഇന്ന്, നാളെ, അഞ്ച്, ആറ് തീയതികളിൽ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് പൻവേലിൽ നിന്ന്
- ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്‌രഥ്
- അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്.
റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകൾ
- മുംബൈ സി.എസ്.എം.ടിയിൽ നിന്നു കർമലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികൾ)
- മുംബൈ സി.എസ്.എം.ടിയിൽ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികൾ)
- കുർളയിൽ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകൾ
- മഡ്ഗാവിൽ നിന്നു കുർളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകൾ
- മുംബൈ സി.എസ്.എം.ടിയിൽ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ – 12133, 12134
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.