സംസ്ഥാനത്ത് 53 ബാറുകൾ കൂടി തുറന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസത്തിനുള്ളിൽ 53 ബാറുകൾ തുറന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ 466 മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി 53 ബാറുകൾ തുറന്നത്. ഇവയിൽ ഏറെയും ബിയർ, വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്നവയാണ്.
സംസ്ഥാനത്ത് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ സർക്കാർ തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിലാണ് ആ സൗകര്യങ്ങളുള്ള ബിയർ, വൈൻ പാർലറുകൾ 28 ലക്ഷം രൂപ ഫീസ് അടച്ച് ബാറുകളായി മാറ്റപ്പെട്ടത്. ഏറ്റവുമധികം ബാറുകൾ തുറന്നത് എറണാകുളത്താണ്. ഇവിടെ 13 ബാറുകൾ തുറന്നിട്ടുണ്ട്. കോട്ടയത്ത് ഒമ്പതും തൃശൂരിൽ ആറും ആലപ്പുഴയിൽ അഞ്ചും പത്തനംതിട്ട, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് വീതവും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കാസർകോട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ട് വീതവും കണ്ണൂരിൽ ഒരു ബാറുമാണ് തുറക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ഇതോടെ നേരേത്തയുണ്ടായിരുന്ന 121 ബാറുകളുടെ എണ്ണം 174 ലേക്ക് വർധിച്ചിരിക്കുകയാണ്.
270ലധികം ബിയർ, വൈൻ പാർലറുകൾ നേരേത്ത സുപ്രീംകോടതിയുടെ അടിസ്ഥാനത്തിൽ പൂട്ടിയിരുന്നു. അതിൽ ഏറെയും ബാറുകളായി വരും ദിവസങ്ങളിൽ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.