ഇരിട്ടിയിൽ 17കാരി പ്രസവിച്ച സംഭവം; പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ
text_fieldsകണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രി ശുചിമുറിയിൽ 17കാരിയായ ആദിവാസി പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കുട്ടിയെ പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉളിക്കല്‍ അറബി സ്വദേശിനിയായ 17 കാരിയാണ് ഞായറാഴ്ച രാവിലെ ഇരിട്ടി താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്നായിരുന്നു ചികിത്സക്കായി എത്തിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.