കേന്ദ്ര സർവകലാശാല: ബിരുദം ഏറ്റുവാങ്ങാൻ എത്തുന്നവർ 563
text_fieldsകാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നരക്ക് നടക്കുന്ന ബിരുദദാന സമ്മേളനത്തിൽ 742 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങാനുണ്ടെങ്കിലും 563 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ 700 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. 29 ബിരുദവും 652 ബിരുദാനന്തര ബിരുദവും 52 പിഎച്ച്.ഡി ബിരുദവും ഒമ്പത് പി.ജി ഡിപ്ലോമ ബിരുദവുമാണ് നൽകുന്നത്.
വിവിധ പഠനവകുപ്പുകളും വിദ്യാർഥികളുടെ എണ്ണവും: ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി-25, കെമിസ്ട്രി-29, കമ്പ്യൂട്ടർ സയൻസ്-22, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ-37, ഇക്കണോമിക്സ്-35, എജുക്കേഷൻ-40, എൻവയൺമെന്‍റൽ സയൻസ്-28, ജിനോമിക് സയൻസ്-27, ജിയോളജി-29, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ-27, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്-29, ഇൻറർനാഷനൽ റിലേഷൻസ് (യു.ജി)-29, നിയമം-23, ലിംഗ്വിസ്റ്റിക്സ്-29, മലയാളം-30, മാനേജ്മെൻറ് സ്റ്റഡീസ്, മാത്തമാറ്റിക്സ്-35, ഫിസിക്സ്-23, പ്ലാൻറ് സയൻസ്-29, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-36, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-23, സോഷ്യൽ വർക്ക്-35, യോഗ സ്റ്റഡീസ്-31, സുവോളജി-30, പി.ജി ഡിപ്ലോമ ഇൻ യോഗ-ഒമ്പത്, ഗവേഷണം-52. 2018-2020 ബാച്ചിെൻറ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.