ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ബജറ്റിൽ 588.85 കോടി
text_fieldsജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ പരിപാലനം എന്നിവക്ക് 588.85 കോടി. കഴിഞ്ഞ വർഷത്തെക്കാൾ 63.40 കോടി അധികമാണിത്. ഇടമലയാർ ജലസേചന പദ്ധതി വിഹിതം 10 കോടിയിൽനിന്ന് 35 കോടിയാക്കി. 15 ഡാമുകൾക്കായി 30 കോടി വകയിരുത്തി. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള ഡാമുകൾക്കും 15 കോടി വിഹിതമുണ്ട്.
- ചെറുകിട ജലസേചനം ക്ലാസ്1 പദ്ധതികൾക്ക് 75.10 കോടി
- ചെറുകിട ജലസേചനം ക്ലാസ് 2 പദ്ധതികൾക്ക് 22.50 കോടി
- ഹരിത കേരളം മിഷൻ വഴി കുളങ്ങൾ നവീകരിച്ച് സംരക്ഷിക്കാൻ 7.50 കോടി
- ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് 17 കോടി
- കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി
- ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് 57 കോടി
- തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് 15 കോടി
- പട്ടിശ്ശേരി ഡാം, കനാൽ സംവിധാനം പുനർനിർമാണത്തിന് 14 കോടി
- മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് 12 കോടി
- കാരാപ്പുഴ പദ്ധതിക്ക് 32 കോടി
- ബാണാസുര സാഗർ പദ്ധതിക്ക് 25 കോടി
- പഴശ്ശി ജലസേചന പദ്ധതി നവീകരണത്തിന് 15 കോടി
- കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി പുനരുദ്ധാരണത്തിന് 10 കോടി
- ചിറ്റൂർപുഴ പദ്ധതി കനാൽ നവീകരണത്തിന് 12 കോടി
- കുട്ടനാട് മേഖല, തോട്ടപ്പള്ളി സ്പിൽവേ വെള്ളപ്പൊക്ക നിവാരണത്തിന് അഞ്ചുകോടി
- മീനച്ചിൽ നദിക്ക് കുറുകെ അരുണാപുരത്ത് ഡാമിനും റെഗുലേറ്റർ കം ബ്രിഡ്ജിനും മൂന്നുകോടി
സർക്കാർ ചികിത്സക്ക് ഇനി സംഭാവന
സർക്കാർ ആശുപത്രികളിൽ സൗജന്യമായും ചുരുങ്ങിയ ചെലവിലും ചികിത്സ ലഭിക്കുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഇനി ആശുപത്രികളിലേക്ക് സംഭാവന നൽകാം. ഇതിനായി ‘റെമിറ്റൻസ് അക്കൗണ്ട്’ സംവിധാനമൊരുക്കും. കരൾമാറ്റം, ഹൃദയമാറ്റം തുടങ്ങിയ സങ്കീർണമായ ശസ്ത്രക്രിയകൾക്കും ഡയാലിസിസിനും സർക്കാർ ആശുപത്രികളിൽ ചെലവ് കുറവാണ്. സന്തോഷത്തോടെ സർക്കാർ ആശുപത്രിയിലേക്ക് ഒരു തുക നൽകാൻ ഇവർ സന്നദ്ധരാണെങ്കിലും അതിനു സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് റെമിറ്റൻസ് അക്കൗണ്ട് സംവിധാനമൊരുക്കുന്നത്. പൊതുജനാരോഗ്യമേഖലക്ക് ബജറ്റ് 2052.23 കോടി വകയിരുത്തി.
- തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് 6.60 കോടി
- പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾക്ക് 12 കോടി
- സാംക്രമികേതര രോഗ നിയന്ത്രണപരിപാടിക്ക് 11.93 കോടി
- ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും ലഹരിമുക്ത കേന്ദ്രങ്ങൾക്ക് 10 കോടി
- ആധുനിക ജീവൻരക്ഷ സംവിധാനങ്ങളോടുകൂടിയ 315 ആംബുലൻസുകളുടെ പ്രവർത്തനത്തിന് 80 കോടി
- ആർദ്രം മിഷന് 24.88 കോടി
- പ്രധാന ആശുപത്രികളിൽ പുതിയ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനും സൗകര്യവികസനത്തിനും 9.88 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.