അതിജീവനപ്രയാണത്തിന് 6 മാസം; േപാരാട്ടവഴികളിൽ ഇനി കനമുള്ള കടമ്പകൾ
text_fieldsതിരുവനന്തപുരം: കോവിഡിനൊപ്പമുള്ള കേരളത്തിെൻറ അതിജീവനപ്രയാണത്തിന് മാസം ആറ് കഴിയുേമ്പാൾ ആശ്വാസത്തിനൊപ്പം ആശങ്ക. കോവിഡിനെ പിടിച്ചുകെട്ടാനായ ആദ്യ രണ്ട് ഘട്ടങ്ങൾ സമാശ്വാസത്തിേൻറതാണെങ്കിൽ പ്രതീക്ഷകൾ അസ്ഥാനത്താക്കിയ തീവ്രവ്യാപനത്തിെൻറ നെഞ്ചിടിപ്പാണ് മൂന്നാം ഘട്ടത്തിൽ.
സമ്പർക്കവ്യാപനം സൂപ്പർസ്െപ്രഡിലേക്കും സമൂഹ വ്യാപനത്തിലേക്കും വഴിമാറിയത് ഈ ഘട്ടത്തിലാണ്. ഉറവിടമറിയാത്ത കേസും ലക്ഷണമില്ലാത്ത രോഗികളുമായി ആശങ്കയേറുേമ്പാഴും രോഗമുക്തിരുടെ എണ്ണം ഉയർന്നത് മൂന്നാം ഘട്ടത്തിൽ ആശക്ക് വക നൽകുന്നു. പോരാട്ട വഴികളിൽ ഇനിയുള്ളത് കനമുള്ള കടമ്പകളാണ്.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ജനുവരി 30ന് വൂഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന്, ആലപ്പുഴയിലും കാസർകോട്ടും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാനം ദുരന്തമായി പ്രഖ്യാപിച്ചു (അധികം വൈകാതെ പിൻവലിച്ചു).
ചൈനയിൽ കോവിഡ് പടർന്നുപിടിക്കുന്ന ഘട്ടത്തിൽ തന്നെ മതിയായ മുന്നൊരുക്കം ആരോഗ്യവകുപ്പ് നടത്തിയിരുന്നു. ഇതുമൂലം ആദ്യകേസ് സ്ഥിരീകരിച്ചപ്പോൾ പരിഭ്രമിച്ചുനിൽക്കാതെ പ്രതിരോധം ഉൗർജിതമാക്കാനായി. ഒരാൾക്കുപോലും സമ്പർക്കപ്പകർച്ചയുണ്ടാകാതെ കോവിഡിനെ നിയന്ത്രിച്ചുനിർത്താനായി എന്നതാണ് ഇൗ ഘട്ടത്തിലെ നേട്ടം. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതും മറ്റ് ജില്ലകളിൽ കോവിഡ് കേസുകൾ റിേപ്പാർട്ട് െചയ്തുതുടങ്ങിയതുമെല്ലാമാണ് രണ്ടാം ഘട്ടം. ലോക്ഡൗൺ പ്രഖ്യാപിച്ചായിരുന്നു വൈറസിനെതിരെയുള്ള പോരാട്ടം.
േലാക്ഡൗൺ ഇളവുകളെ തുടർന്ന് മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയ മേയ് നാലു മുതലാണ് മൂന്നാം ഘട്ടത്തിേലക്ക് കടന്നത.് ആദ്യ ദിവസങ്ങളിൽ മടങ്ങിയെത്തിയവരിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, വൈകാതെ കോവിഡ് വ്യാപനത്തിെൻറ ചിത്രം മാറി. തീരദേശത്ത് വൈറസ് പടരാൻ തുടങ്ങി. മടങ്ങിയെത്തിയവരെക്കാൾ കൂടുതൽ സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചു. ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി രോഗം പിടിപെട്ടു. വൈകാതെ തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനവും സ്ഥിരീകരിച്ചു. 'പേടി വേണ്ട ജാഗ്രത മതി' എന്ന ആത്മവിശ്വാസത്തിൽനിന്ന് 'ആരിൽനിന്നും രോഗം പകരാം' എന്ന അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങൾ വഴിമാറി.
പ്രതിദിനം 38 രോഗികളുണ്ടായ സമയത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ, പ്രതിദിനം 1000 രോഗികളും 800 സമ്പർക്കവുമുള്ള സ്ഥിതിവിശേഷത്തിൽ ക്ലസ്റ്റർ കേന്ദ്രീകരിച്ച് വൈറസ് പകർച്ച തടുക്കാനാണ് സർക്കാർ തീരുമാനം. ആറുമാസമായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങൾ കടുത്ത സമ്മർദത്തിലാണ്. ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പ്രതിദിന കേസുകളുടെ എണ്ണം വർധിക്കുന്നത് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.