സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്പെഷൽ ട്രെയിനുകൾ; ജനറൽ കോച്ചില്ല, സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച മുതൽ റെയിൽവേ ആറു ട്രെയിൻ സർവിസുകൾ ആരംഭിക്കും. പഴയ പേരുകളിൽ സ്െപഷൽ ട്രെയിനുകളായി ഓടുന്ന ഇവയുടെ പല സ്ഥിരം സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. സമയപ്പട്ടികയിലും നിരക്കിലും മാറ്റങ്ങളില്ല. ജൂൺ 10 മുതൽ പ്രാബല്യത്തിലാവുന്ന, കൊങ്കൺ വഴിയുള്ള െട്രയിനുകളുടെ മൺസൂൺ സമയക്രമമനുസരിച്ച് സ്പെഷൽ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാവും.
ജനറൽ ടിക്കറ്റോ ജനറൽ കമ്പാർട്മെൻറുകളോ ഇല്ല. യാത്രക്ക് റിസർവ് ചെയ്യണം. സീസൺ ടിക്കറ്റുകളും ഇല്ല. ജനറൽ കോച്ചുകളിൽ ഇരുന്ന് യാത്ര ചെയ്യാവുന്ന വിധം ‘സെക്കൻഡ് സിറ്റിങ്’ കമ്പാർട്മെൻറുകളാകും. സാധാരണ ജനറൽ ടിക്കറ്റുകളുടെ നിരക്കിൽനിന്ന് സെക്കൻഡ് സിറ്റിങ് ടിക്കറ്റുകൾക്ക് 15 രൂപ അധികം നൽകണം.
കാൻസർ അടക്കം മാരകരോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ എന്നി വിഭാഗങ്ങൾക്കൊഴികെ ഇളവുകളില്ല. ഇവരും റിസർവ് ചെയ്യണം. എറണാകുളം-നിസാമുദ്ദീൻ മംഗള, തിരുവനന്തപുരം-മുംബൈ ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം സ്പെഷൽ എന്നിവയാണ് തിങ്കളാഴ്ച മുതൽ കേരളത്തിലോടുന്ന പ്രതിദിന സർവിസുകൾ.
02284 നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ പ്രതിവാര തുരന്തോ സ്പെഷൽ ജൂൺ ആറു മുതൽ (ശനിയാഴ്ചകളിൽ) രാത്രി 9.15ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടും. 02283 എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ പ്രതിവാര തുരന്തോ സ്പെഷൽ ജൂൺ ഒമ്പതു മുതൽ (ചൊവ്വാഴ്ചകളിൽ) രാത്രി 11.25ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും.
നേരത്തേ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി ഇൗ ട്രെയിനുകളിൽ യാത്ര ചെയ്യാനാവില്ല. പഴയ ടിക്കറ്റ് റദ്ദാക്കി സ്പെഷൽ ട്രെയിനിന് ബുക്ക് ചെയ്യണം. റദ്ദാക്കലിന് 100 ശതമാനം റീഫണ്ട് ലഭിക്കും. സ്പെഷലുകളാണെന്ന് തിരിച്ചറിയാൻ ട്രെയിൻ നമ്പറിന് മുന്നിൽ ‘0’ ചേർക്കും.
പരിശോധന സംവിധാനമൊരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ യാത്ര തുടങ്ങുന്ന ട്രെയിനുകളുടെ കേരളത്തിെല സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാറിെൻറ ആവശ്യപ്രകാരമാണ് നടപടി. എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ (02617/ 02618 ) പ്രതിദിന ട്രെയിനുകൾക്ക് ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.
തിരുവനന്തപുരം-േലാകമാന്യതിലക്-തിരുവനന്തപുരം (06345 / 06346) പ്രതിദിന ട്രെയിനുകൾ വർക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, േചർത്തല, ആലുവ, ഡിൈവെൻ നഗർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ നിർത്തില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ആലുവ, ചേർത്തല, കായംകുളം, വർക്കല സ്റ്റോപ്പുകളും തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.