കലാമണ്ഡലത്തിൽ 60 അധ്യാപകർ സമരത്തിൽ
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ 60ഓളം താൽക്കാലിക അധ്യാപകർ സമരത്തിൽ. കലാമണ്ഡലത്തിൽനിന്ന് കഴിഞ്ഞ ദിവസം അധ്യാപകർ ഉൾപ്പെടെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ പിരിച്ചുവിടൽ നടപടി ഒഴിവാക്കാനും ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാനും ഞായറാഴ്ച നിർദേശിച്ചിരുന്നു.
തുടർന്ന് ഒരു വിഭാഗം ജീവനക്കാർ തിങ്കളാഴ്ച കലാമണ്ഡലത്തിലെത്തി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, 60ഓളം അധ്യാപകർ ജോലിയിൽ പ്രവേശിക്കാതെ പ്രതിഷേധിച്ചു. തിരിച്ചെടുക്കുന്നതിന് ഉത്തരവ് ഇറക്കിയില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പറഞ്ഞാണ് ഇവർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത്. ജോലിയിൽ തിരിച്ച് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കണമെന്നും അല്ലാത്തപക്ഷം ജോലിയിൽ പ്രവേശിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
മൂന്നു ദിവസത്തെ സമരം പ്രഖ്യാപിച്ചാണ് ഇവർ മാറിനിൽക്കുന്നത്. കലാമണ്ഡലം വിവേക്, കലാമണ്ഡലം പൂജ, കലാമണ്ഡലം സന്തോഷ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.