68 മദ്യവിൽപനശാല കൂടി തുറക്കുന്നു
text_fieldsതിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി ബിവറേജസ് കോർപറേഷന്റെ 68 മദ്യവിൽപനശാലകൾ കൂടി ഘട്ടംഘട്ടമായി തുറക്കും. ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണറിയുന്നത്. പ്രീമിയം ഷോപ്പുകളായാവും മദ്യശാലകൾ തുറക്കുകയെന്നാണ് മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നത്.
ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നിരുന്നു. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാനും സാധിച്ചില്ല. മദ്യഷോപ്പുകൾ തുറക്കാൻ കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക എതിർപ്പുകളെ തുടർന്ന് നടപടികൾ മുന്നോട്ടുപോകാനും സാധിച്ചില്ല. ഇത്രയും മദ്യവിൽപനശാല പൂട്ടിയതിനാൽ മറ്റിടങ്ങളിൽ തിരക്ക് കൂടിയെന്നും അതൊഴിവാക്കാൻ 170 ഔട്ട്ലെറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നുമുള്ള ബെവ്കോ ശിപാർശ സർക്കാർ പൂർണമായി അംഗീകരിച്ചില്ല.
തിരുവനന്തപുരം -5, കൊല്ലം -6, പത്തനംതിട്ട -1, ആലപ്പുഴ -4, കോട്ടയം -6, ഇടുക്കി -8, എറണാകുളം -8, തൃശൂർ -5, പാലക്കാട് -6, മലപ്പുറം -3, കോഴിക്കോട് -6, വയനാട് -4, കണ്ണൂർ -4, കാസർകോട് -2 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന മദ്യശാലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.