കെ.എസ്.ആർ.ടി.സി: 685 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും വിതരണംചെയ്യുന്നതിന് 685 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവർക്ക് കഴിഞ്ഞ വർഷം ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ 10,000 രൂപ കഴിച്ച് ബാക്കിതുക നൽകാനുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ വിതരണംചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പ്രതിമാസവരുമാനം 170 കോടി രൂപയാണ്. പ്രതിമാസം വരവ്--ചെലവ് അന്തരം 183 കോടി രൂപയും. ശമ്പളത്തിന് -86 കോടി, പെൻഷന് -60 കോടി, പെൻഷൻ ആനുകൂല്യങ്ങൾക്ക് ആറുകോടി, വായ്പ തിരിച്ചടവുകൾക്ക്- 87 കോടി, സ്പെയർ വാങ്ങുന്നതിന് -10 കോടി എന്നിങ്ങനെ ആകെ 353 കോടി രൂപയാണ് ചെലവ്.
കടത്തിെൻറ തിരിച്ചടവും ദൈനംദിനചെലവും കഴിച്ചാൽ ഒന്നും മിച്ചമില്ല. ഡീസൽ വിലവർധനമൂലം കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 10 കോടി രൂപയുടെ അധികചെലവാണുള്ളത്. ഇപ്പോൾ കൂടിയ പലിശനിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകൾ പൊതുമേഖല ബാങ്കുകളുടെ കൺസോർട്ടിയത്തിലേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.