Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ഭരിക്കുന്ന...

സി.പി.എം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്

text_fields
bookmark_border
CPM
cancel

തിരുവല്ല: പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് ക്രമക്കേടിൽ സി.ഡി.എസ് ചെയർപേഴ്സൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടി. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ ക്രമക്കേട്​ നടന്നതായാണ്​ ഓഡിറ്റ്​ പരിശോധനയിൽ കണ്ടെത്തിയത്​.

സി.ഡി.എസ് അധ്യക്ഷ പി.കെ. സുജ, അക്കൗണ്ടന്‍റ് എ. സീനമോൾ എന്നിവരെ പുറത്താക്കാനും വി.ഇ.ഒ വിൻസിക്കെതിരെ നടപടിക്കുമാണ്​ ശിപാർശ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം.

കോവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, അർബുദ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിൽ അടക്കമാണ് ലക്ഷങ്ങളുടെ തിരിമറി നടന്നത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗത്തിന്‍റെ ആദ്യ റിപ്പോർട്ട്​ പ്രകാരം 17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

തുടർന്ന് 2013 മുതലുള്ള 10 വർഷത്തെ കണക്കുകളും ഫയലുകളും ശേഖരിച്ചിരുന്നു. ഇതിലാണ് 69 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 2020-23 കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും നടന്നതായി കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMfund irregularityNedumbram Panchayat
News Summary - 69 Lakh Kudumbashree fund irregularity in Pathanamthitta Nedumbram Panchayat ruled by CPM
Next Story