Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​ സർക്കാർ...

പ്രവാസികൾക്ക്​ സർക്കാർ ക്വാറൻറീൻ ഏഴു ദിവസം തന്നെ; ഗർഭിണികൾക്കും കുട്ടികൾക്കും ഇളവ്​

text_fields
bookmark_border
പ്രവാസികൾക്ക്​ സർക്കാർ ക്വാറൻറീൻ ഏഴു ദിവസം തന്നെ; ഗർഭിണികൾക്കും കുട്ടികൾക്കും ഇളവ്​
cancel

തിരുവനന്തപുരം: പ്രവാസികൾക്കെല്ലാം ഏഴു ദിവസമായിരിക്കും സർക്കാർ കേന്ദ്രങ്ങളിലെ നിരീക്ഷണ കാലയളവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര മാനദണ്ഡത്തി​​െൻറ അടിസ്​ഥാനത്തിൽ സംസ്​ഥാനത്തും സർക്കാർ ക്വാറൻറീൻ 14 ദിവസമാക്കുമെന്ന പ്രചാരണത്തിനിടെയാണ്​ മുഖ്യമന്ത്രി  വ്യക്തത വരുത്തിയത്​.

ക്വാറൻറീൻ സംസ്ഥാന സർക്കാർ ഉത്തരവാദിത്തമാണ്​. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഇതിലെ തീരുമാനം​. ക്വാറൻറീനിൽ കഴിയുന്നവരെ ഏഴു ദിവസത്തിനു ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രോഗമില്ലാത്തവരെ ശേഷിക്കുന്ന ഏഴു ദിവസത്തെ നിരീക്ഷണത്തിന് വീടുകളിലേക്കയക്കും. രോഗമുള്ളവരെ ആശുപത്രിയിലേക്കും. ഗർഭിണികളെയും ചെറിയ കുഞ്ഞുങ്ങളെയും നേരെ വീടുകളിലേക്കയക്കും. സർക്കാർ കേന്ദ്രങ്ങളിെല നിരീക്ഷണം ബാധകമല്ല. ഇവർ​ 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ വേണം. 

എല്ലാ രാജ്യങ്ങളിലെയും മലയാളികളെ  തിരിച്ചെത്തിക്കാനാണ്​ ഉദ്ദേശം. മുൻഗണന ഗൾഫിലുള്ളവർക്കാണ്. വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിനും പ്രവാസികളെ എത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തേ കണ്ണൂർ ഉൾപ്പെട്ടിരുന്നില്ല. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവി​​െൻറ കാര്യത്തിൽ തനിക്കൊന്നും പറയാനാകില്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsexpatriatequarantine
News Summary - 7 days qurantine for expatriate
Next Story