മലബാറിൽ മത്സരരംഗത്തുള്ളത് 7 പ്രവാസി പ്രമുഖർ
text_fieldsകോഴിക്കോട്: പ്രവാസി വോട്ടവകാശം യാഥാർഥ്യമായില്ലെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധന.
ഏഴു പേരാണ് ഇത്തവണ മലബാർ മേഖലയിൽ മാത്രം മത്സരരംഗത്തുള്ളത്. ഇവരിൽ മിക്കവരും ഗൾഫ് നാടുകളിലെ വലിയ ബിസിനസ് ഗ്രൂപ്പുകളുടെ ഉടമകളുമാണ്. സാമൂഹിക, ജീവകാരുണ്യ മേഖലയിലുൾപ്പെടെ നടത്തിയ പ്രവർത്തനങ്ങളാണ് മിക്കവർക്കും സീറ്റുലഭിക്കുന്നതിന് തുണയായത്.
പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ സി.എച്ച്. ഇബ്രാഹീം കുട്ടി അറിയപ്പെടുന്ന പ്രവാസി വ്യവസായിയും കരിഷ്മ ഗ്രൂപ് മാനേജിങ് ഡയറക്ടറുമാണ്.
പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടിയിൽ രണ്ടാം വട്ടവും ജനവിധിതേടുന്ന പാറക്കൽ അബ്ദുല്ലയും ഗൾഫിൽ വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്നയാളാണ്. 14 വർഷം ഖത്തർ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.
കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ല ഗൾഫിലെ അൽ മദീന ഗ്രൂപ്പിെൻറ ചെയർമാനാണ്.
കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർഥി ശോഭ സുബിൻ െക.എസ്.യു ഭാരവാഹിയായിരുന്നുെവങ്കിലും പിന്നീട് കുറെക്കാലം ഗൾഫിൽ ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. നാട്ടിൽ മടങ്ങിയെത്തി എൽ.എൽ.ബി പൂർത്തിയാക്കി വീണ്ടും സജീവരാഷ്ട്രീയത്തിലെത്തുകയായിരുന്നു.
കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്വതന്ത്രൻ കെ.പി. സുലൈമാൻ ഹാജി ഗൾഫിൽ വിവിധ ബിസിനസുകൾ നടത്തുന്നയാളാണ്.
തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഗഫൂർ പി. ലില്ലീസും മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പാലോളി അബ്ദുറഹ്മാനും ഏറെക്കാലം പ്രവാസികളായിരുന്നു.
അതേസമയം, ഇടതു പ്രവാസി സംഘടനയായ പ്രവാസി സംഘത്തിെൻറ പ്രമുഖ നേതാവും ഏറെക്കാലം ഗുരുവായൂർ എം.എൽ.എയുമായ എൽ.ഡി.എഫിലെ കെ.വി. അബ്ദുൽ ഖാദർ ഇത്തവണ മത്സര രംഗത്തില്ല.
രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി, ഒ.ഐ.സി.സി, കേരള പ്രവാസി സംഘം തുടങ്ങിയ പ്രവാസി സംഘടനകൾക്ക് മലബാറിലെ ഒട്ടുമിക്ക നിയമസഭ മണ്ഡലങ്ങളുടെ പേരിലും കമ്മിറ്റികളുണ്ട്. ഇവയുടെ നേതൃത്വത്തിൽ സൈബറിടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും ശക്തമാണ്.
പ്രവാസി കുടുംബങ്ങളുടെ വോട്ടിെൻറ ഗതിവിഗതികളിൽ ഇവർ നിർണായക പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.