എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് ആംബുലൻസിൽ യാത്ര; പ്രേരണയായത് വാട്സ്ആപ് സന്ദേശം
text_fieldsഎലത്തൂർ: കഴിഞ്ഞ ദിവസം പുലർച്ച പാലോറമല ബൈപാസിൽ പൊലീസ് പിടിയിലായ ഏഴു കാസർകോട് സ് വദേശികൾക്ക് പ്രേരണയായത് ആംബുലൻസ് മാഫിയ നൽകിയ വാട്ട്സ് ആപ് സന്ദേശം. ലോക്ഡൗൺ കാര ണം നാട്ടിലെത്താനുള്ള മോഹം ഉള്ളിലൊതുക്കി ഏറെ ദിവസം മുറിയിൽ കഴിഞ്ഞവർക്ക് ചില ആംബുല ൻസ് മാഫിയകൾ യാത്രാസൗകര്യം വാഗ്ദാനം ചെയ്ത് വാട്സ്ആപ് ഗ്രൂപ് വഴി സന്ദേശം അയക്കുകയായി രുന്നു.
വലിയ യാത്രാക്കൂലി വാങ്ങി കടത്തുന്നതിനിടയിൽ പൊലീസ് പിടിയിലായതോടെ ഇവർ നിരീക്ഷണത്തിലുമായി. പിടികൂടിയ ആംബുലൻസ് ഫയർഫോഴ്സ് അണുവിമുക്തമാക്കിയതായി പൊലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് ആംബുലൻസിൽ യാത്ര ചെയ്യവെ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നാദാപുരം എ.എസ്.പി അങ്കിത് അശോക്, ചേവായൂർ സി.ഐ ടി.പി. ശ്രീജിത്ത്, എലത്തൂർ എസ്.ഐ കെ. രാജീവൻ എന്നിവരാണ് സംഘത്തെ പിടികൂടിയത്.
എറണാകുളത്തും വിവിധ ഹോട്ടലുകളിലും ജോലി ചെയ്തിരുന്നവരാണ് ഇവർ. എറണാകുളത്തുനിന്ന് അഞ്ചു പേരും ഫറോക്കിൽനിന്ന് രണ്ടു പേരുമായിരുന്നു ആംബുലൻസിൽ കയറിയത്. ഫറോക്കിൽനിന്ന് യാത്രക്കാർ കയറുന്ന വിവരം നാട്ടുകാർ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെതുടർന്ന് പൊലീസ് ചെക്ക്പോസ്റ്റിൽ വെച്ച് പിടികൂടുകയായിരുന്നു.
കാസർകോട്ടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് നിരീക്ഷണത്തിലാക്കിയവർ. ഇവർക്കുപുറമെ ഡ്രൈവറും സഹായിയും ആംബുലൻസിൽ ഉണ്ടായിരുന്നു. യാത്രക്കാരെ കയറ്റുന്നതിന് സീറ്റ് സൗകര്യങ്ങൾ മാറ്റിയൊരുക്കിയിരുന്നു. പൊലീസിെൻറ ശ്രദ്ധ പതിയാതിരിക്കാൻ ഇരുവശങ്ങളിലും കർട്ടനും സ്ഥാപിച്ചിരുന്നു. ഉടമ മനുവിനെതിരെ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും മോട്ടോർ വാഹന നിയമവും അനുസരിച്ചാണ് എലത്തൂർ പൊലീസ് കേെസടുത്തത്. ഇദ്ദേഹത്തിന് 16 ആംബുലൻസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ആംബുലൻസിൽ ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തനൂർ സ്വദേശി ഫാരിസ് എന്നിവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. യാത്രക്കാരെ പിടികൂടിയ ആംബുലൻസിൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് സ്രവ പരിശോധനക്കുശേഷം അശോകപുരത്തെ ലക്ഷദ്വീപ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.