സി.പി.ഐയെ തണുപ്പിക്കാൻ സിവിൽ സപ്ലൈസിന് 71 കോടി കൂടി നൽകി ധനമന്ത്രി
text_fieldsതിരുവനന്തപുരം: ബജറ്റ് അവഗണനക്കെതിരെ സി.പി.ഐ ഉയർത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസിനടക്കം വിഹിതമുയർത്തി ധനമന്ത്രിയുടെ പ്രഖ്യാപനം. പൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായാണ് ഉയര്‍ത്തിയത്. 1930.88 കോടിയാണ് നിലവിലെ ബജറ്റിൽ സിവിൽ സപ്ലൈസിനായി അനുവദിച്ചിരുന്നത്.
ഇതിൽ 71 കോടിയാണ് വർധന. ബജറ്റ് ചർച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 13 ഇന സബ്സിഡി സാധനങ്ങൾ മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലും ഉറപ്പുവരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. പട്ടയ മിഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുകോടിയും നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പദ്ധതിക്ക് റിവോള്‍വിങ് ഫണ്ടായി രണ്ടു കോടിയും അനുവദിച്ചിട്ടുണ്ട്.
ബജറ്റിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാരോപിച്ച് സി.പി.ഐ മന്ത്രിമാർ അതൃപ്തിയിലായിരുന്നു. പിന്നാലെ ചേർന്ന സി.പി.ഐ നേതൃയോഗങ്ങളിലും രൂക്ഷ വിമർശനമുയർന്നു. ബജറ്റ് ചർച്ചയിൽ ധനവകുപ്പിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയാണ് ഡെപ്യൂട്ടി സ്പീക്കർ ബജറ്റിനെതിരെയുള്ള വികാരം പ്രകടിപ്പിച്ചത്. പിന്നാലെ ബജറ്റ് നീക്കിയിരിപ്പ് വർധിപ്പിച്ചുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.