ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വളർച്ച –മന്ത്രി
text_fieldsകൊച്ചി: ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 73 ശതമാനം വർധനയുണ്ടായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈവർഷം ആദ്യപാദത്തിൽ കേരളത്തിലെത്തിയത്.
കൊച്ചിയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഷെഡ്യൂള്‍ ലോഞ്ചിങ്ങും ജേഴ്സികളുടെ പ്രകാശനവും നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് ഇളവുകൾക്ക് പിന്നാലെ ടൂറിസം മേഖലയെ സർക്കാർ ബയോ ബബിൾ സംവിധാനത്തിലേക്ക് മാറ്റിയത് മേഖലക്ക് ഗുണം ചെയ്തു.
ഇത് മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തു. ആഭ്യന്തര ടൂറിസം വർധിപ്പിക്കാനുള്ള മൂന്ന് പദ്ധതിയാണ് നടപ്പാക്കിയത്. സ്വന്തം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കുകയായിരുന്നു ആദ്യഘട്ടം. ശേഷം സംസ്ഥാനത്തെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കും വിധം പദ്ധതികളൊരുക്കി. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പരസ്യങ്ങൾ നൽകി പ്രചാരണം നടത്തി. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വർധിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.