വാഹനാപകടത്തില്‍ പരിക്കേറ്റ് കാല്‍ മുറിച്ചു മാറ്റേണ്ടിവന്ന 24കാരന് 74 ലക്ഷം നഷ്ടപരിഹാരം
text_fieldsകരുനാഗപ്പള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് 74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കുലശേഖരപുരം കടത്തൂർ രതീഷ് ഭവനിൽ രാജന്‍റെ മകൻ രതീഷി(24)നാണ് 75 ലക്ഷം രൂപയും പലിശയും ചിലവും നഷ്ടപരിഹാരമായി അനുവദിച്ച് കൊല്ലം മോട്ടോർ ആക്‌സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ പ്രസന്നാ ഗോപൻ വിധി പ്രസ്താവിച്ചത്.
2019 നവംബര്‍ 23ന് മോട്ടോർ സൈക്കിളിൽ ഹരിപ്പാടു നിന്ന് വരവേ ഓച്ചിറ നാഷണൽ ഹൈവേയിൽ കമലാലയം ജങ്ഷനിൽ ഇന്നോവാ കാർ ഇടിച്ചായിരുന്നു അപകടം. വലതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടിവന്നു. കാറിൻ്റെ ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. രാജേഷിനു വേണ്ടി അഡ്വക്കേറ്റുമാരായ കെ.പി. ജബ്ബാർ, എ. ഷംസുദ്ദീൻ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.