സംസ്ഥാനത്ത് മുക്കാൽ ലക്ഷം പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമിയില്ല
text_fieldsസംസ്ഥാനത്ത് മുക്കാൽ ലക്ഷത്തോളം പട്ടികജാതി കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയില്ലെന്ന് കണക്കുകൾ. തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബുവിന്റെ ചോദ്യത്തിന് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
- സംസ്ഥാനത്ത് 73,687 പട്ടികജാതി കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല.
- 62,750 പട്ടികജാതി കുടുംബങ്ങൾ ഭവനരഹിതർ.
- ഭൂരഹിതർ ഏറ്റവും കുടുതൽ തിരുവനന്തപുരം ജില്ലയിൽ; കുറവ് വയനാട്ടിൽ.
- സംസ്ഥാനത്തെ 5736 ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയില്ല. ഇതിൽ ഏതാണ്ട് പകുതിയും വയനാട്ടിൽ.
- ഭവനരഹിതരായ ആദിവാസി കുടുംബങ്ങൾ 10,777.
പുനരധിവാസം ഇഴയുന്നു
ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് വേഗം പോരെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വാങ്ങുന്നതിന് ഓരോ വർഷവും ശരാശരി 50 കോടി നീക്കിവെക്കുന്നെങ്കിലും ചെലവഴിക്കുന്നത് തുലോം കുറവാണ്. 10 വർഷത്തെ കണക്കെടുത്താൻ ശരാശരി ആറു കോടി രൂപമാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. അതേസമയം, ഒമ്പതു വർഷത്തിനിടെ ലൈഫ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്ക് 1.16 ലക്ഷം വീടുകളും പട്ടികവർഗ വിഭാഗക്കാർക്ക് 43,629 വീടുകളും നിർമിച്ചുനൽകിയെന്നും സഭാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.