ഓട്ടോറിക്ഷ മുതൽ വാളും പരിചയും വരെ; സ്വതന്ത്ര സ്ഥാനാർഥികൾക്ക് സ്വീകരിക്കാൻ 75 ചിഹ്നങ്ങൾ
text_fieldsതൃശൂർ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച പട്ടികയിൽ കാരറ്റ്, കൈവണ്ടി, ചെണ്ട, വിസിൽ തുടങ്ങി 75 ചിഹ്നങ്ങളാണുള്ളത്. വാഹനങ്ങളും സ്‌പോർട്‌സ് - സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.
കമീഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങൾ: അലമാര, ആൻറിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്‌സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികൾ, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും, മൺകലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബാൾ, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാർമോണിയം, ഹെൽമറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്‌ടോപ്, എഴുത്തുപെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈൺ ഫോൺ, പൈനാപ്പിൾ, കലപ്പ, പ്രഷർ കുക്കർ, തീവണ്ടി എൻജിൻ, മോതിരം, റോസാ പൂവ്, റബ്ബർ സ്റ്റാമ്പ്, കത്രിക, സ്‌കൂട്ടർ, തയ്യൽ മെഷീൻ, കപ്പൽ, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂൾ, മേശ, ടേബിൾഫാൻ, മേശ വിളക്ക്, ടെലിഫോൺ, ടെന്നീസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോർത്തിരിക്കുന്ന രണ്ടു വാൾ, രണ്ടു വാളും ഒരു പരിചയും, കുട, വയലിൻ, പമ്പ്, ടാപ്പ്, വിസിൽ, ജനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.