വിയോഗത്തിന് 75 വർഷം; സാഹിബിെൻറ സ്മരണയിൽ അബ്ദുറഹ്മാൻ നഗർ
text_fieldsതിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ വിയോഗത്തിന് 75 വർഷം പൂർത്തിയാകുമ്പോൾ ആ സ്മരണയിലലിഞ്ഞ് അബ്ദുറഹ്മാൻ നഗർ നിവാസികൾ. അദ്ദേഹത്തിെൻറ നാമധേയത്തിലാണ് അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് അറിയപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ കൊടുവായൂർ പ്രദേശമാണ് അബ്ദുറഹ്മാൻ നഗർ അഥവാ എ.ആർ നഗർ എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ അബ്ദുറഹ്മാൻ മലബാറിൽ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കൊടുവായൂരിലെ കോൺഗ്രസ് നേതാവായിരുന്ന പി.പി.സി. മുഹമ്മദുമായി അബ്ദുറഹ്മാനുണ്ടായിരുന്ന ബന്ധമാണ് ഈ പ്രദേശവുമായി അടുത്തിടപഴകാൻ കാരണമായത്.
പ്രവർത്തനവീഥിയിലെ പ്രധാനകേന്ദ്രവുമായിരുന്നു കൊടുവായൂർ. 1945ൽ അദ്ദേഹം മരിച്ച ശേഷം അനുയോജ്യ സ്മാരകം കൊടുവായൂരിൽ പണിയണമെന്ന് പലർക്കും ആഗ്രഹമുണ്ടായിരുന്നു. ഈ ആശയമാണ് പിന്നീട് പ്രദേശത്തിെൻറ പേരുതന്നെ അബ്ദുറഹ്മാൻ നഗർ എന്നാക്കണമെന്ന അഭിപ്രായത്തിലെത്തിയത്.
കൊടുവായൂരിലെ കോൺഗ്രസ് നേതാവും പ്രഥമ പ്രസിഡൻറുമായിരുന്ന വി. അഹമ്മദ് ആസാദിെൻറ ശ്രമഫലമായി, 1962ൽ പി.പി. ഉമ്മർകോയ മന്ത്രിയായിരുന്ന കാലത്താണ് കൊടുവായൂരെന്ന പേര് മാറ്റി അബ്ദുറഹ്മാൻ നഗറാക്കി ഉത്തരവിറക്കിയത്. വി.കെ പടി പോസ്റ്റോഫിസും പിന്നീട് അബ്ദുറഹ്മാൻ നഗർ പോസ്റ്റോഫിസ് എന്നാക്കി. എ.ആർ നഗർ എന്ന ചുരുക്കപ്പേരിലാണ് അബ്ദുറഹ്മാൻ നഗർ അറിയപ്പെടുന്നത്.
1898ൽ കൊടുങ്ങല്ലൂരിൽ ജനിച്ച അബ്ദുറഹ്മാൻ, കോഴിക്കോട് ബേസൽ മിഷൻ സ്കൂളിൽനിന്ന് ഇൻറർമീഡിയറ്റ് പാസായ ശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് അലീഗഢ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം തുടങ്ങിയെങ്കിലും ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായതോടെ പാതിവഴിയിൽ ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി.
1921ൽ ഒറ്റപ്പാലത്ത് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തായിരുന്നു രാഷ്ട്രീയപ്രവേശനം. കോഴിക്കോട് ജില്ലയിലെ പൊറ്റശ്ശേരിയിൽ 1945 നവംബർ 23നായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ മരണം. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.
ചരിത്രാന്വേഷികളെ കാത്ത് ജന്മഗൃഹം
അഴീക്കോട്: സാഹിബിെൻറ സ്മരണ നിലനിർത്താൻ സർക്കാർ ഏറ്റെടുത്ത തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട്ടെ ജന്മഗൃഹം ചരിത്രാന്വേഷികൾക്കായി തുറന്നിട്ടുണ്ട്. 12 വർഷം മുമ്പാണ് അഴീക്കോട് മേനോൻ ബസാറിൽ 27 സെൻറ് സ്ഥലം ഉൾപ്പെടെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്.
മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഗതകാല പ്രൗഢി നിലനിർത്തി പുനരുദ്ധാരണം നടത്തിയ സ്മാരകം നാലര വർഷം മുമ്പ് തുറന്നുകൊടുത്തെങ്കിലും പൂർണാർഥത്തിലുള്ള മ്യൂസിയമായി പ്രവർത്തനസജ്ജമായിരുന്നില്ല.
ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ സാഹിബിെൻറ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലചിത്രങ്ങൾ, അദ്ദേഹം പത്രാധിപരായിരുന്ന അൽ-അമീൻ പത്രത്തിെൻറ പ്രതികൾ, പ്രസംഗങ്ങൾ, അദ്ദേഹത്തിെൻറ ഓർമ പങ്കുവെക്കുന്ന സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിമുഖങ്ങൾ എന്നിവ ഉൾപ്പെട്ട പാനലുകൾ നേരത്തെ സംവിധാനിച്ചിരുന്നു.
മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.