ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
text_fieldsഒറ്റപ്പാലം: കൃഷി നാശം തുടർക്കഥയായതോടെ ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ സമ്മർദങ്ങൾക്കൊടുവിൽ നഗരസഭയിലെ ഏഴ് കൗൺസിലർമാർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവെക്കാൻ നഗരസഭ ഉത്തരവിട്ടത്.ഇതിനായി തോക്കും ലൈസൻസുമുള്ള ഒമ്പത് ഷാർപ്പ് ഷൂട്ടർമാരുടെ പാനൽ രൂപവത്കരിച്ച് അധികൃതരിൽനിന്ന് അനുമതി വാങ്ങിയിരുന്നു.
പന്നിശല്യം രൂക്ഷമായ സൗത്ത് പനമണ്ണ, ഈസ്റ്റ് ഒറ്റപ്പാലം തുടങ്ങിയ വാർഡുകളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വൈകുന്നേരം മൂന്ന് വരെയാണ് സംഘം വേട്ടക്കിറങ്ങിയത്. സുരേഷ് ബാബു, സി. സുരേഷ് ബാബു, വി. ദേവകുമാർ, വി.ജെ. ജോസഫ്, എൻ. അലി, വി. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. വെടിവെച്ചിട്ട പന്നികളെ സൗത്ത് പനമണ്ണയിൽ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.