Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ട മത്സരത്തിനിടെ...

ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസുകാരി മരിച്ചു

text_fields
bookmark_border
ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസുകാരി മരിച്ചു
cancel

കോട്ടയം: സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസുകാരി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിന്‍റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്.

ആർപ്പൂക്കര സെന്‍റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - 7th class girl died after collapsed at school
Next Story