സ്വന്തമായി വൈദ്യുതി ബൈക്ക് നിർമിച്ച് ഏഴാം ക്ലാസുകാരൻ
text_fieldsഎടപ്പാൾ: സ്വന്തമായി വൈദ്യുതി ബൈക്ക് നിർമിച്ച് താരമായി ഏഴാം ക്ലാസുകാരൻ. എടപ്പാൾ അംശകച്ചേരി ജി.എം.യു.പി സ്കൂളിലെ അർഫാനാണ് പഠനോത്സവ ഭാഗമായി വൈദ്യുതി ബൈക്ക് നിർമിച്ചത്.
മെക്കാനിക്കൽ എൻജിനീയറാകണമെന്നാണ് എടപ്പാൾ അങ്ങാടി മേലേവളപ്പിൽ അൻവറിന്റെയും സാജിതയുടെയും മകൻ അർഫാന്റെ വലിയ ആഗ്രഹം.
കൈയിൽ കിട്ടുന്ന ഏത് വൈദ്യുതി ഉപകരണങ്ങളും അഴിച്ച് അറ്റകുറ്റപണി നടത്താൻ ഈ മിടുക്കന് പ്രത്യേക കഴിവ് തന്നെയാണ്.
എടപ്പാൾ അംശകച്ചേരി ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരനായ അർഫാന് ടൂവീലർ മെക്കാനിക്ക് കൂടിയായ പിതാവ് അൻവറും അധ്യാപകരും പ്രോഹത്സാഹനവും പിന്തുണയും നൽകിയതോടെ പിറവി കൊണ്ടത് കുറഞ്ഞ ചിലവിൽ മികച്ചൊരു വൈദ്യുതി സ്കൂട്ടറാണ്.
ആക്രികടയിൽനിന്ന് ശേഖരിച്ച സൈക്കിളാണ് അർഫാൻ സ്കൂട്ടറാക്കി മാറ്റിയത്. സ്കൂളിലെ പഠനോത്സവത്തിൽ അവതരിപ്പിച്ച സ്കൂട്ടർ സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായി.
സഹപഠികളെയും അധ്യാപകരെയും വെച്ച് സ്കൂൾ ഗ്രൗണ്ടിൽ ചുറ്റി സ്ക്കൂട്ടറിന്റെ കാര്യക്ഷമതയും അർഫാൻ തെളിയിച്ചു. ഇത് ശ്രദ്ധയിൽപെട്ട കെ.ടി. ജലീൽ എം.എൽ.എ അർഫാനെ അഭിനന്ദിക്കുകയും ചെയ്തു. ഒറ്റചാർജിൽ അഞ്ച് കിലോമീറ്ററിലധിക ദൂരം സ്കൂട്ടർ സഞ്ചരിക്കുമെന്നാണ് അർഫാൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.